You are Here : Home / വെളളിത്തിര

സലിം കുമാറും കുടുങ്ങി

Text Size  

Story Dated: Saturday, August 18, 2018 02:18 hrs UTC

സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകയാണ്. സിനിമാ രംഗത്തെ നിരവധിപേര്‍ സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ധര്‍മജനും ജോജുവും വെള്ളക്കെട്ടില്‍പ്പെട്ട് കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ച വിഡിയോകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സലീം കുമാറും കുടുംബവും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്ന വാര്‍ത്ത ഏറെ പ്രചരിച്ചിരുന്നു. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുള്ള സലിം കുമാറിന്‍റെ വീട്ടിലാണ് വെളളം കയറിയത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും സലീം കുമാര്‍ ആവശ്യപ്പെട്ടു. ഇന്നലെയാണ് വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്.ഇതിനെതുടര്‍ന്ന് വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച്‌ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വീടിനു സമീപത്തുളള നിരവധിപേര്‍ സഹായം തേടി വീട്ടിലെത്തി.

തുടര്‍ന്ന് അവര്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീടിന്‍റെ താഴത്തെ നിലയില്‍ മുഴുവനായും വെള്ളം കയറിയിട്ടുണ്ട്.കൂട്ടത്തില്‍ പ്രായമുള്ളവരും സ്‌ത്രീകളും ഉണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ എത്രയും വേഗമെത്തണമെന്നും സലീം കുമാര്‍ അഭ്യര്‍ഥിച്ചു. ഇന്നുച്ചയോടെ താഴത്തെ നില പൂര്‍ണമായും വെള്ളത്തിലായെന്നും രണ്ടാം നിലയിലേക്ക് വെളളം എത്തിയാല്‍ പിന്നെ ടെറസിലേക്ക് കയറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.പ്രായമുള്ളവര്‍ ഒപ്പമുള്ളതിനാല്‍ പുറത്തു കടക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും വീട്ടിലും സമീപ പ്രദേശങ്ങളിലും വെള്ളം ഉയരുകയാണെന്നും സലീ കുമാര്‍ വ്യക്തമാക്കി.ജലനിരപ്പ് ശക്തമായതോടെ വ്യാഴാഴ്‌ച വൈകിട്ടോടെ സലീം കുമാറും കുടുംബവും വീട് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ തയ്യാറായെങ്കിലും സമീപ വീടുകളില്‍ നിന്നായി ആളുകള്‍ എത്തിയതോടെയാണ് അവര്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ അദ്ദേഹവും കുടുംബവും തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.