You are Here : Home / വെളളിത്തിര

ധർമജൻ ബോള്ഗാട്ടിയെ രക്ഷപെടുത്തി

Text Size  

Story Dated: Thursday, August 16, 2018 10:54 hrs EDT

പ്രളയക്കെടുതിയില്‍പ്പെട്ട് നടന്‍ ധര്‍മ്മജനും കുടുംബവും. ഇരുനില വീടാണെങ്കിലും വെള്ളപൊക്കത്തില്‍ നടനും കുടുംബവും അകപ്പെടുകയായിരുന്നു. കൊച്ചിയിലെ വീട്ടില്‍ അകപ്പെട്ടു പോയ താരം സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ സുരക്ഷിത സ്ഥാനത്തെത്തിയെന്നറിയിച്ച്‌ നന്ദി പറഞ്ഞിരിക്കുകയാണ്.

അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ചുറ്റിലും വെള്ളമായി വീടിനകത്ത്‌ പെട്ടുപോവുകയായിരുന്നു. കഴുത്തറ്റം വെള്ളം വീട്ടില്‍ കയറി പുറത്തിറങ്ങാനാവാതെ പെട്ടിരിക്കുകയാണ്. സഹായിക്കമെന്നഭ്യര്‍ത്ഥിച്ചായിരുന്നു ധര്‍മജന്റെ വോയ്‌സ് ക്ലിപ്. പിന്നീട് രക്ഷപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വള്ളത്തിലെത്തിയാണ് എന്നെയും കുടുംബത്തേയും സഹായിച്ചത്. ഇപ്പോള്‍ സുരക്ഷിതരാണ് ഭാര്യയുടെ വീട്ടിലാണ്. സഹായിച്ച എല്ലാവര്‍ക്കും നന്ദി, ധര്‍മ്മജന്‍ പറഞ്ഞു. പ്രദേശത്ത് ദുരിതബാധിതരെ സഹായിക്കാന്‍ ധര്‍മജന്‍ മുന്നിലുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More