You are Here : Home / വെളളിത്തിര

ലാലിൻറെ കട്ട ഫാനിനെ കാണാം ..

Text Size  

Story Dated: Tuesday, August 14, 2018 02:58 hrs UTC

മോഹന്‍ലാല്‍ പ്രഖ്യാപിച്ച തന്റെ കട്ട ആരാധകന്‍/ ആരാധികയെ കണ്ടുപിടിക്കാനുള്ള മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെയുള്ള ചിത്രങ്ങളില്‍ എത്ര പാട്ടുകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു ആരാധകനെ കണ്ടെത്താനുള്ള ചോദ്യം. മോഹന്‍ലാല്‍ തിങ്കളാഴ്ച തന്റെ ഫെയ്‌സ്ബുക്ക്‌ പേജിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.എന്നാല്‍ ചോദ്യത്തിന്റെ ഉത്തരം ഇതു വരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പരിപാടിയില്‍ ഉത്തരം പ്രഖ്യാപിച്ചേക്കും.

വൈശാഖ് എസ്.എസ്‌ ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം മഹേഷ് എസ്.എല്‍, മൂന്നാം സമ്മാനം രജുല്‍ രവീന്ദ്രന്‍ എന്നിവരും സ്വന്തമാക്കി. ജൂലായ് 25-നാണ് മത്സരത്തിന്റെ ചോദ്യം തന്റെ ഫെയ്‌സ്ബുക്ക്‌ പേജിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ടത്‌. തുടര്‍ന്ന് നിരവധി ആരാധകര്‍ മത്സരത്തില്‍ പങ്കെടുത്തു. 
ഒന്നാം സമ്മാനം തായ്‌ലാന്‍ഡ് ട്രിപ്പാണ്. രണ്ടാം സമ്മാനം ഒരു സ്മാര്‍ട്ട് ഫോണ്‍, മൂന്നാം സമ്മാനം ഓഡിയോ സിസ്റ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More