You are Here : Home / വെളളിത്തിര

ആരാണ് ഇദ്രന്സിനെ തഴഞ്ഞ നായിക?

Text Size  

Story Dated: Monday, August 13, 2018 04:37 hrs UTC

സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്ബോഴും ഇന്ദ്രന്‍സ് എന്ന നടന്‍ എത്രത്തോളം വിനീതനാണ്, കണ്ണിനു പോലും കാണാന്‍ കഴിയാത്ത എന്നെ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് നല്ല നടനാക്കിയില്ലേ എന്ന് ഇന്ദ്രന്‍സ് തന്മയത്വത്തോടെ അവാര്‍ഡ്‌ സ്വീകരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ സംസ്ഥാന പുരസ്കാര ചടങ്ങിന്റെ വേദി കയ്യടികളാല്‍ ആഘോഷിക്കപ്പെട്ടു.
 
 
 
അഭിനയ പെരുമയില്‍ അരങ്ങു വാഴുമ്ബോഴും ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നായികമാരെക്കുറിച്ച്‌ നമ്മള്‍ കേട്ടിരുന്നു. ചാര്‍ളി ചാപ്ലിന്റെ ജീവിത കഥ പറഞ്ഞ സിനിമയിലായിരുന്നു ഇന്ദ്രന്‍സിന്റെ നായികയാകാന്‍ പലരും വിസമ്മതം രേഖപ്പെടുത്തിയത്. ഒരു ടിവി ഷോയ്ക്കിടെ പ്രമുഖ നടി മഞ്ജു പിള്ള ഇന്ദ്രന്‍സിനോട് ഇതേ ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി, ഇന്ദ്രന്‍സ് നായകനാണെന്ന് അറിഞ്ഞു പിന്മാറിയ നായികമാരെക്കുറിച്ചായിരുന്നു മഞ്ജുവിന്‍റെ ചോദ്യം. അതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്ന് പലപ്പോഴും ചോദിക്കുമ്ബോള്‍ ഇന്ദ്രന്‍സ് ചേട്ടന്‍ ചിരിയോടെ പിന്മാറുകയാണ് ചെയ്യുന്നതെന്നും ഈ ഷോയിലൂടെ അതിന്റ സത്യം തനിക്ക് അറിയണമെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
 
 
 
'അങ്ങനെ വിസമ്മതിച്ച നായികമാര്‍ ഉണ്ടെങ്കിലും എനിക്ക് ആരോടും ദേഷ്യമില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയുമൊക്കെ നായികയായി അഭിനയിക്കാന്‍ ഏതു പെണ്‍കുട്ടികള്‍ക്ക് ആണ് താല്പര്യമില്ലാത്തത്, അതിനിടയില്‍ ഇന്ദ്രന്‍സിന്റെ നായികയാണെന്ന് പറയുമ്ബോള്‍ അവര്‍ ചെയ്യാന്‍ തയ്യാറാകില്ല, തന്റെ നായികയാകാന്‍ സമ്മതം ഇല്ലെന്നു ഒരു നടിയും പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും', ഷോയ്ക്കിടെ ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.