You are Here : Home / വെളളിത്തിര

ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നൽകും

Text Size  

Story Dated: Monday, August 13, 2018 12:32 hrs EDT

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കുന്നത് . മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് മോഹന്‍ലാല്‍ തുക കൈമാറുക . അമ്മ സംഘടനയില്‍ നിന്ന് നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു എന്നാല്‍ അതിനു പുറമെ പല പ്രമുഖ താരങ്ങളും ദുരിതാശ്വാസ നിധിയില്‍ സഹായഹസ്തവുമായി എത്തിയിരുന്നു .

മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായവാഗ്ദാനവുമായി വന്നിട്ടുണ്ട്. മലയാള ചലചിത്ര താരങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരൊക്കെ നിധിയിലേക്ക് ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും ഇതില്‍ പങ്കുചേര്‍ന്നിരുന്നു . തെലുങ്ക് താരം വിജയ് ദേവരകൊണ്ട കേരളത്തിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.