You are Here : Home / വെളളിത്തിര

ബിയർ അടിക്കാൻ പഠിപ്പിച്ചത് ലാലേട്ടൻ

Text Size  

Story Dated: Monday, August 13, 2018 12:31 hrs EDT

പത്മരാജന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മനോഹര ചിത്രങ്ങളില്‍ ഒന്നാണ് 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'. സോളമന്റെ പ്രണയകഥ പറഞ്ഞ ഈ പത്മരാജന്‍ ചിത്രത്തില്‍ നടന്‍ വിനീതും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിനീത് ബിയര്‍ കുടിക്കുന്ന ഒരു രംഗമുണ്ട്. അതിനുമുമ്ബ് ഒരു തരത്തിലുള്ള ആല്‍ക്കഹോളും താന്‍ ഉപയോഗിച്ചുണ്ടായിരുന്നില്ലെന്നും അന്ന് ആദ്യമായാണ് ബിയര്‍ കുടിച്ചതെന്നും മുന്‍പൊരിക്കല്‍ നാന സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് പങ്കുവെയ്ക്കുന്നു.

'ലാലേട്ടനോടൊപ്പമുള്ള എന്റെ രണ്ടാമത്തെ സിനിമയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. എന്നെ ആദ്യമായി ബിയര്‍ കുടിപ്പിച്ചതും ലാലേട്ടനാണ്. അത് മുന്തിരിത്തോപ്പുകളിലെ ഒരു ഷോട്ടിലായിരുന്നു. ഒറിജിനല്‍ ബിയര്‍ കൊടുക്കാന്‍ പത്മരാജന്‍ സാര്‍ തന്നെയാണ് ലാലേട്ടനോട് പറഞ്ഞത്.

ഒറ്റയടിക്ക് കുടിക്കണമെന്ന നിര്‍ബന്ധത്തോടെ ലാലേട്ടന്‍ എന്റെ വായിലേക്ക് ഒഴിച്ചുതന്നു. അതിനുമുമ്ബ് ഒരു തരത്തിലുള്ള ആല്‍ക്കഹോളും ഞാന്‍ ഉപയോഗിച്ചുണ്ടായിരുന്നില്ല. അങ്ങനെ ആ അരങ്ങേറ്റവും ലാലേട്ടനോടൊപ്പമായി ഞാനും ലാലേട്ടനും തമ്മിലുള്ള കോമ്ബിനേഷനും സീനുകള്‍ ധാരാളമുണ്ടായിരുന്നു അതില്‍. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നില്‍ക്കുമ്ബോള്‍ ഞാന്‍ വിറയ്ക്കുമായിരുന്നു.

പക്ഷേ അദ്ദേഹമെന്നെ കൈപിടിച്ച്‌ നടത്തി'- വിനീത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More