You are Here : Home / വെളളിത്തിര

ഈ അമ്മയെ കൊണ്ട് തോറ്റു!!!

Text Size  

Story Dated: Sunday, August 12, 2018 12:24 hrs EDT

തമിഴ് നടന്മാരായ കാര്‍ത്തിയ്ക്കും സൂര്യയ്ക്കും പിന്നാലെ ശക്തമായ മഴയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സനും. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയിരിക്കുന്നത്. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. തമിഴ് സിനിമ ലോകത്ത് നിന്നു സഹായം എത്തുമ്ബോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം.

കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്ബോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൊങ്കാലയെത്തുന്നത്.

എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്ബര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക് കുറിപ്പ് ഇട്ടത്. ദുരന്തത്തെ ഒന്നായി നേരിടാമെന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.. എന്നാല്‍ സഹായധനങ്ങള്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നാണു മഞ്ജു വാരിയര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചത്. 'ഡൂ ഫോര്‍ കേരള' എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ത്ഥന. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങള്‍ അഭ്യര്‍ത്ഥനയുമായെത്തി.

സംഘടനയിലെ ഒരു താരത്തിന് മാത്രം കൊടുക്കാന്‍ പറ്റുന്ന തുകയാണല്ലോ 10 ലക്ഷം രൂപാ.? വെറും 30 ദിവസത്തെ ഷൂട്ടിംഗിന് 3 ഉം 4ളം കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളുടെ സംഘടനയല്ലേ അമ്മ.? ഈ സാധാരണക്കാരനെല്ലാം കൂടെയല്ലേ നിങ്ങളെയെല്ലാം താരങ്ങളാക്കിയത്..? എത്രമെമ്ബേര്‍സ് ഒണ്ട് അമ്മയില്‍..?? നിങ്ങളെ ഇന്നു കാണുന്ന താരങ്ങളാക്കിയ ഇവിടുത്തെ സാധാരണക്കാരന് വേണ്ടി ആകുമ്ബോള്‍ നിങ്ങള് നിങ്ങടെ കഴിവിന്റെ പരമാവധി ചെയ്യണമായിരുന്നു.. കാശില്ലാത്ത പാവപ്പെട്ട താരങ്ങളേ.. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണിത്. ഇത്തരത്തില്‍ നിരവധി പേരാണ് അമ്മയുടെ നടപിടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More