You are Here : Home / വെളളിത്തിര

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി സൂര്യയും കാര്‍ത്തിയും

Text Size  

Story Dated: Saturday, August 11, 2018 02:58 hrs UTC

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി പല താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ആദ്യം രംഗത്തെത്തിയത്.
 
ഇപ്പോഴിതാ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും കാര്‍ത്തിയും രംഗത്തെത്തിയിരിക്കുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് 25ലക്ഷം രൂപയാണ് നല്‍കിയത്.
 
 
മമ്മൂട്ടി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്ബിലെത്തി സഹായം വാഗ്ദാനം നല്‍കുകയാണ് ചെയ്തത്. അതേസമയം, മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം നല്‍കിയപ്പോള്‍ സൂപ്പര്‍ താരങ്ങളടങ്ങിയ 480ഓളം അംഗങ്ങളുള്ള താരസംഘടന അമ്മ നല്‍കിയതോ 10 ലക്ഷം രൂപ മാത്രം.
 
 
കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന അമ്മയുടെ ഈ തുകയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. പോയി ചത്തൂടെ നിങ്ങള്‍ക്കെന്ന് സോഷ്യല്‍മീഡിയ വിമര്‍ശകര്‍ പറയുന്നു. ചെന്നൈയില്‍ പ്രളയം വന്നപ്പോള്‍ അമ്മ സംഘടന സഹായം വാരിക്കോരി തമിഴ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു.
 
സ്വന്തം നാട്ടില്‍ പ്രശ്നം വന്നപ്പോള്‍ മാളത്തില്‍ കേറി ഒളിക്കുകയാണെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്കുണ്ടായ കളങ്കം മറയ്ക്കാനാണ് സഹായവുമായി എത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു.
 
ഇതുകൊണ്ടൊന്നും കരിനിഴല്‍ മാറില്ലെന്നും അമ്മ ഒരു മാഫിയ സംഘം തന്നെയാണെന്ന് ചിലര്‍ പറഞ്ഞു.
 
അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനില്‍ നല്‍കിയത് 24 ലക്ഷം രൂപയാണെന്ന് ഒരാള്‍ ഓര്‍മ്മിപ്പിച്ചു. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കഷ്ട്ടിച്ചു എട്ടോ പത്തോ കോടി ഉലുവ കിട്ടും. അത് കൊണ്ട് എന്താകാനാ എന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ കമന്റിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More