You are Here : Home / വെളളിത്തിര

ഇനിയും താരങ്ങളുമായി ഒത്തുപോകാൻ ആവില്ല

Text Size  

Story Dated: Friday, July 27, 2018 03:48 hrs UTC

മ്മൂട്ടിയും. മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായതിനു പിന്നില്‍ തന്റെ സിനിമകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്ബി. പക്ഷെ ഇപ്പോള്‍ അവര്‍ സൂപ്പര്‍ താരങ്ങളുടെ സ്റ്റൈലിലാണ് സിനിമയെ സമീപിക്കുന്നതെന്നും തന്റെ സ്വഭാവ രീതിയും അവരുടെ താരമൂല്യവും തമ്മില്‍ ചേര്‍ന്ന് പോകാത്തതിനാല്‍ സിനിമ സംഭവിക്കുന്നില്ലെന്നും ശ്രീകുമാരന്‍ തമ്ബി പറയുന്നു.

സംവിധായകനെ വിശ്വസിച്ച്‌ സിനിമ ചെയ്തവരാണ് പ്രേം നസീറും സത്യനുമൊക്കെ എന്നാല്‍ തിരക്കഥയില്‍പ്പോലും ഇടപെടുന്ന രീതി കൊണ്ട് വന്ന താരങ്ങള്‍, മമ്മൂട്ടിയും മോഹന്‍ലാലുമാണ്, തുടര്‍ന്ന് വന്ന താരങ്ങള്‍ എല്ലാം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രീതി പിന്തുടര്‍ന്നവരാണ്.

കഥ എന്തായി? ആരാണ് ഹീറോയിന്‍? എന്നൊക്കെ അന്വേഷിക്കുന്ന ഇന്നത്തെ നായകനടന്മാര്‍ക്ക് ഞങ്ങളെപ്പോലെയുള്ളവരുമായി സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാതെയായി, നാല് വര്‍ഷം കൊണ്ട് മലയാള സിനിമ ഭരിച്ച സൂപ്പര്‍ താരം ജയന്‍പോലും എന്നെ പോലെയുള്ള സംവിധായകരെ പൂര്‍ണ്ണമായും വിശ്വസിച്ച്‌ സിനിമ ചെയ്യുന്ന നടനായിരുന്നു. ഇന്ന് അതല്ല സ്ഥിതി, എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനായ പൃഥ്വിരാജ് പോലും എന്നോടൊപ്പം സഹകരിക്കാന്‍ തയ്യാറാകില്ല. മമ്മൂട്ടിയും മോഹന്‍ലാലും സഞ്ചരിക്കുന്ന അതേ പാതയിലാണ് പൃഥ്വിരാജും, മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖ പരിപാടിക്കിടെ ശ്രീകുമാരന്‍ തമ്ബി പങ്കുവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.