You are Here : Home / വെളളിത്തിര

ലാൽ ലണ്ടനിൽ

Text Size  

Story Dated: Tuesday, June 19, 2018 02:55 hrs UTC

രഞ്ജിത് സംവിധാനം ചെയ്യുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്.
ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനില്‍ എത്തുന്ന ഒരു വയോധിക മരണപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്‌ബൊടിയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചുരുങ്ങിയ ചുറ്റുപാടുകള്‍ക്കകത്ത് നടക്കുന്ന കഥയായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ആശ ശരതും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ആശ ശരതിനൊപ്പം നടത്തിയ ഒരു കാര്‍ റെയ്ഡിന്റെ വീഡിയോ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇരുവരും ചിത്രത്തെകുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. 
 
ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്.ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.