You are Here : Home / വെളളിത്തിര

കഞ്ചാവ് വലിച്ചാല്‍ മാത്രമേ നല്ല സൃഷ്ട്ടികള്‍ ഉണ്ടക്കാന്‍ സാധിക്കുകയുള്ളു

Text Size  

Story Dated: Wednesday, May 23, 2018 04:27 hrs UTC

കഞ്ചാവ് വലിച്ച്‌ സിനിമ പുറപ്പെടുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി ശ്രീനിവാസന്‍ രംഗത്ത്. കഞ്ചാവ് വലിച്ചാല്‍ മാത്രമേ നല്ല സൃഷ്ട്ടികള്‍ ഉണ്ടക്കാന്‍ സാധിക്കുകയൊള്ളു എന്നൊരു ഗ്രൂപ്പിന്റെ ഇടയിലുള്ള ഉണ്ട്. എന്നാല്‍ ഇത്തരക്കാരെ വിടാതെ അകത്തിടണമെന്ന് നടന്‍ അഭിപ്രായപ്പെട്ടു.

കഞ്ചാവ് വലിച്ച്‌ സിനിമ ചെയ്യുന്ന ആരായാലും അവരെ പിടിച്ചു അകത്തിടണമെന്നു ശ്രീനിവാസന്‍. കഞ്ചാവ് വലിച്ച്‌ സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്നും ജനിക്കുമ്ബോള്‍ കിട്ടുന്നത് വലിക്കുമ്ബോള്‍ കിട്ടില്ല എന്നായിരുന്നു ഒരു സ്വകാര്യ മാധ്യമത്തിന് അഭിമുഖത്തിലാണ് അദ്ദേഹം ഇത് പരാമര്‍ശിച്ചത്.

രാജീവ് രവിയുടെ പരാമര്‍ശത്തെയും ശക്തമായി എതിര്‍ത്തു. തിരക്കഥ കത്തിച്ച്‌ കളഞ്ഞിട്ടു സിനിമ ചെയ്യണം എന്ന രാജീവ് രവിയുടെ പരാമര്‍ശത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു നടന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്റെ സിനിമകള്‍ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇടത്തരക്കാരുടെ വിഷയം എടുത്തു വെറുതെ ചൂഷണം ചെയ്യുകയാണെന്നും അത്തരം സിനിമകള്‍ ശരിക്കും വെറുപ്പ് ഉണ്ടാക്കുന്നതെന്നുമായിരുന്നു രാജീവ് രവിയുടെ ആരോപണം.

രാജീവ് രവിയുടെ പരാമര്‍ശം ഒരിക്കലും മറുപടി അര്‍ഹിക്കുന്നതല്ല. കഞ്ചാവ് വലിച്ച്‌ സിനിമ ചെയ്യുന്നവര്‍ ഇവിടെയുണ്ട് എന്നാല്‍ രാജീവ് രവി അങ്ങനെയുള്ള ആളാണോ എന്ന് തനിക്ക് അറിയില്ല, രാജീവ് രവി കഞ്ചാവ് വലിച്ചാണ് സിനിമ എടുക്കുന്നതെങ്കില്‍ അയാളെയും പിടിച്ച്‌ അകത്തിടാമെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.