You are Here : Home / വെളളിത്തിര

എനക്ക് കല്യാണവയസു താന്‍ വന്ത്ടത്ത് ഡീ..വെയ്റ്റ് പണ്ണവാ.?

Text Size  

Story Dated: Saturday, May 19, 2018 02:47 hrs UTC

സംവിധായകന്‍ വിഘ്‌നേശ് ശിവനും ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എപ്പോള്‍ കല്യാണം കഴിക്കുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
 
കല്യാണം അടുത്തുതന്നെ ഉണ്ടാകുമെന്ന സൂചനയാണ് ഇരുവരും തന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഒന്നിച്ചുള്ള അവരുടെ അവധിയാഘോഷവും ഫോട്ടോകളും അതിനുദാഹരണമാണ്.
 
 
ഇപ്പോഴിതാ വിഘ്‌നേശ് ട്വീറ്റിലൂടെ വീണ്ടും തെളിയിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിക്കാം. എനക്ക് കല്യാണവയസു താന്‍ വന്ത്ടത്ത് ഡീ..വെയ്റ്റ് പണ്ണവാ.? നയന്‍താരയുടെ കൂടെ തൊപ്പിവെച്ച്‌, ഇരുവരും കെട്ടിപിടിച്ച്‌ എടുത്ത ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ അടിക്കുറിപ്പാണ് കല്യാണം കഴിക്കാനായി, കാത്തിരിക്കുമോ എന്ന് ചോദിക്കുന്നത്.
 
എന്നാല്‍, സംഭവം നയന്‍താരയുടെ പുതിയ സിനിമ കൊലമാവുകോകിലയുടെ പാട്ടിന്റെ വരികളാണ്. വിഘ്‌നേശ് എന്തായാലും ഈ വരി നയന്‍താരയോടായി ചോദിച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്.
 
ഇത് ശരിയായ പാട്ടാണെന്നും വിഘ്‌നേശ് പറയുന്നു. പാട്ടിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിനും വിഘ്‌നേശ് നന്ദി പറയുന്നുണ്ട്.
 
 
ക്യൂട്ട് കപ്പിള്‍ എന്നാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ രണ്ടുപേരും നന്നായി ചേരും, പെട്ടെന്ന് ഒന്നിച്ചു ജീവിച്ചു കൂടെ എന്നു വരെ ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇരുവരും അവധിയാഘോഷിച്ചത് യുഎസിലാണ്. ഒന്നിച്ചുള്ള ാെട്ടേറെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ ആരാധകര്‍ ഉറപ്പിച്ചു ഇവര്‍ തമ്മിലുള്ള ബന്ധം.
 
യുഎസില്‍ നയന്‍താരയുമൊത്തുള്ള നിമിഷങ്ങള്‍ മറക്കാനാവത്തതാണെന്നും മനസ്സിന് പോസറ്റീവ് നിറയ്ക്കാന്‍ നിനക്കായെന്നും വിഘ്‌നേഷ് കുറിച്ചിരുന്നു. വിഘ്‌നേശ് ശിവന്റെ പിറന്നാളും ഇവര്‍ ഒന്നിച്ചാണ് ആഘോഷിച്ചത്. ന്യൂയോര്‍ക്കിലായിരുന്നു പിറന്നാള്‍ ആഘോഷം.
 
നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊലമാവുകോകില. ശിവകാര്‍ത്തികേയനാണ് നായകനായി എത്തുന്നത്. നയന്‍താരയുടെ തെലുങ്ക് ചിത്രവും വരാനിരിക്കുകയാണ് ജയ് സിംഹ എന്നാണ് പേര്.
 
കൂടാതെ ഒട്ടേറെ സിനിമയില്‍ നയന്‍സ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇമയ്ക്ക നൊടികള്‍, കൊലൈയുതിര്‍ കാലം, തെലുങ്ക് ചിത്രമായ സെയ് റാ നരസിംഹ റെഡ്ഢി എന്നീ ചിത്രങ്ങള്‍ പുറത്തുവരാനിരിക്കുന്നതാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More