You are Here : Home / വെളളിത്തിര

സോനം കപൂര്‍ വിവാഹിതയായി

Text Size  

Story Dated: Tuesday, May 08, 2018 03:32 hrs UTC

അനില്‍ കപൂറിന്‍റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂര്‍ വിവാഹിതയായി . കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ സോനത്തിന്‍റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സോനം കപൂറും ഡല്‍ഹിയില്‍ ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാകുന്നത്.
 
 
 
അനുരാധ വാകില്‍ തയ്യാറാക്കിയ ചുമന്ന നിറത്തിലുളള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചിരിക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് വരന്‍ ആനന്ദ് ആഹുജയുടെ വേഷം.
 
മുംബൈയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വൈകുന്നേരം ലീലയില്‍ ബോളിവുഡ് താരങ്ങള്‍ക്കായി ഗംഭീര വിരുന്നൊരുക്കിയിട്ടുണ്ട്. ബോളിവുഡിലെ വന്‍ താരനിരയാണ് വിവാഹത്തിനെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.