You are Here : Home / വെളളിത്തിര

അവർ മുംതാസിനെയും കൊന്നു ?

Text Size  

Story Dated: Sunday, April 29, 2018 08:43 hrs EDT

സിനിമാ താരങ്ങളുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് പതിവ് കാഴ്ചയാണ്. അതില്‍ ഒടുവിലത്തേത് ബോളിവുഡ് നടി മുംതാസിന്റെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം നിരാകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുംതാസിന്റെ മകള്‍ തന്യ.
 
അമ്മയുടെ ആരാധകരോട് തനിക്ക് പറയാനുളളത് ഈ വാര്‍ത്തകളില്‍ യാതൊരു സത്യവും ഇല്ലെന്നാണെന്നും അമ്മ ഇപ്പോള്‍ തനിക്കൊപ്പം ആരോഗ്യവതിയായി ഉണ്ടെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ തന്യ പറഞ്ഞു. കുടുംബത്തോടൊപ്പം ലണ്ടനിലാണ് മുംതാസ് ഇപ്പോള്‍ താമസിക്കുന്നത്.
 
1970കളില്‍ ബോളിവുഡില്‍ ശ്രദ്ധ നേടിയ നടിയായിരുന്നു മുംതാസ്. മേള, അപരാധ്, നഗിന്‍, ആപ് കി കസം, റാം ഓര്‍ ശ്യം, ഖിലോന തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More