You are Here : Home / വെളളിത്തിര

ജയറാമിനെ എഴുതി തള്ളാറായോ?

Text Size  

Story Dated: Thursday, April 26, 2018 01:51 hrs UTC

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ഒരിടക്കാലത്തിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ജയറാം 'പഞ്ചവര്‍ണ്ണതത്തയി'ലൂടെ നടത്തിയിരിക്കുന്നത്.

ജയറാമിന്റെ കരിയര്‍ അവസാനിച്ചെന്നുവരെ ചര്‍ച്ച ഉയര്‍ന്നു.

എന്നാല്‍ ജയറാമിനെപ്പോലെ മികച്ച താരത്തെ എഴുതിതള്ളുകയെന്നത് മോശം കാര്യമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'ജയറാമേട്ടിന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രമെന്ന അഭിപ്രായം കേള്‍ക്കുമ്ബോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഒരാളെ എഴുതി തള്ളുക എന്ന് പറയുന്നത് മോശമായ കാര്യമാണ്.' എന്ന് ചാക്കോച്ചന്‍ പറയുന്നു.

'എത്രയോ വര്‍ഷമായി നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അഭിനേതാവ് ആണ് ജയറാം. അദ്ദേഹത്തെ എഴുതി തള്ളുക വളരെ മോശമാണ്. ജയറാമിനെ പോലെ ഒരു നല്ല നടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.'-കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.