You are Here : Home / വെളളിത്തിര

അലംകൃത ആരാധകരുടെ മുത്താണ്

Text Size  

Story Dated: Wednesday, April 25, 2018 02:05 hrs UTC

സിനിമാലോകത്ത് താരങ്ങളെ പോലെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ് താരങ്ങളുടെ മക്കളും. ഇത്തരത്തില്‍ മലയാളികളുടെ ഇഷ്ട നായകന്‍
പൃഥ്വിരാജിന്റെ മകള്‍ അലംകൃതയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനോടകം തന്നെ ഈ കൊച്ചു മിടുക്കിയ്ക്ക് ആരാധകര്‍ ഒരുപാടാണ്.

ജനനം മുതല്‍ തന്നെ സെലിബ്രിറ്റിയായി മാറിയ അലംകൃത നിവിന്‍ പോളിയുടെയും ആസിഫ് അലിയുടെയും മക്കള്‍ക്കൊപ്പം നായികയായി അഭിനയിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും എത്തിയിരുന്നു.

അലംകൃതയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയാണ് മുത്തശ്ശി മല്ലിക സുകുമാരന്‍. പൃഥ്വിരാജിന്റെ സ്വഭാവമാണ് അലംകൃതയ്‌ക്കെന്നാണ് മല്ലിക പറയുന്നത്. മകനെപ്പോലെ തന്നെ കൊച്ചുമകളും നല്ല ബോള്‍ഡാണെന്നും, പെണ്‍കുട്ടിയാണെങ്കിലും സ്വഭാവം പൃഥ്വിയുടേത് പോലെ തന്നെയാണെന്നും, സ്വന്തം നിലപാട് തുറന്നുപറയുന്നതില്‍ പൃഥ്വി ആരേയും കൂസാറില്ലെന്നും, അതേ പോലെ തന്നെയാണ് അലംകൃതയെന്നും മല്ലിക പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More