You are Here : Home / വെളളിത്തിര

രാമലീല വിജയിപ്പിക്കാൻ ബംഗാളികൾ വേണ്ടി വന്നു

Text Size  

Story Dated: Thursday, April 12, 2018 02:37 hrs UTC

മലയാള സിനിമയേയും ദിലീപിനേയും അമ്ബരപ്പിച്ച വിജയമായിരുന്നു രാമലീല സ്വന്തമാക്കിയത്. റിലീസ് ചെയ്തതിന് ശേഷവും വിമര്‍ശകര്‍ രംഗത്തുവന്നു. തിയറ്ററില്‍ ആളില്ലാത്തതുമൂലം ബംഗാളികളെ കയറ്റിയാണ് ചിത്രം വിജയപ്പിച്ചതെന്ന് ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. രാമലീലയുടെ വിജയാഘോഷചടങ്ങില്‍ വെച്ച്‌ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിമായി ദിലീപ് നേരിട്ട് എത്തിയിരിക്കുന്നു.

'രാമലീലയുടെ റിലീസ് സമയത്ത് ടോമിച്ചായന്‍ അനുഭവിച്ച യാതനയും വേദനയും എനിക്ക് അറിയാം. ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കരബന്ധമാണെന്ന് കേട്ടു. അത് ശരിയാണോ ടോമിച്ചായാ. ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു.' ദിലീപ് പറഞ്ഞു.

നാട്ടുകാരില്ലെങ്കില്‍ പിന്നെ ഇവരെക്കയറ്റിയല്ലേ പറ്റൂ എന്ന് തമാശരൂപേണ ടോമിച്ചനും മറുപടിയായി പറഞ്ഞു. അരുണ്‍ ഗോപി തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മമാണെന്ന് ദിലീപ് പറഞ്ഞു. സിനിമയുടെ പകുതി ലാഭം എനിക്ക് തരാമെന്ന് ടോമിച്ചന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. ഒരു ആപത്ത് ഉണ്ടായ സമയത്ത് എന്റൊപ്പം നിന്ന ജനലക്ഷങ്ങളോട് എന്നും നന്ദിയുണ്ടെന്ന് താരം പറഞ്ഞു.

അപകട സമയത്ത് രണ്ടും കല്‍പ്പിച്ച്‌ കൂടെ നിന്ന ഇരട്ടചങ്കുള്ള ടോമിച്ചായനും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.