You are Here : Home / വെളളിത്തിര

നോക്കുകൂലി തിരിച്ചുനൽകി

Text Size  

Story Dated: Monday, April 09, 2018 02:06 hrs UTC

നടന്‍ സുധീര്‍ കരമനയോട് നോക്കകൂലി വാങ്ങിയ സംഭവത്തില്‍ തുക തിരികെ നല്‍കി ചുമട്ടു തൊഴിലാളി യൂനിയന്‍ ഖേദം പ്രകടിപ്പിച്ചതായി നടന്‍ സുധീര്‍ കരമന. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ തിരിച്ചു നല്‍കിയതായും സുധീര്‍ കരമന അറിയിച്ചു. സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമാണെന്നും സുധീര്‍ കരമന പറഞ്ഞു.

വീടുപണിക്ക് സാധനങ്ങള്‍ ഇറക്കിയതിന് ഒരുലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന്‍‌കാര്‍ 25,000 രൂപ ബലമായി പിടിച്ചുവാങ്ങിയിരുന്നു . തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീര്‍ കരമന സാധനങ്ങള്‍ ഇറക്കിയത്.

 

ആറുമണിക്കൂര്‍ നേരം ലോറി തടഞ്ഞിട്ടുകൊണ്ട് കരാറുകാരനെയും ജോലിക്കാരെയും അസഭ്യം വിളിച്ചും കൈയ്യേറ്റത്തിന് ശ്രമിച്ചും തൊഴിലാളികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു . തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പരിശോധനയും നടത്തിയിരുന്നു. ഇതിനെതിരെ സുധീര്‍ പരാതി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.