You are Here : Home / വെളളിത്തിര

നമ്മടെ സൽമാൻ ഖാൻ മുത്താണ്

Text Size  

Story Dated: Sunday, March 25, 2018 03:22 hrs UTC

ക്ഷയരോഗബാധിതയായി മരണത്തോട് മല്ലിടുന്ന മുന്‍കാല നടി പൂജ ദഢ്വാളിന് സഹായവുമായി സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം പൂജ അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയിലൂടെ പൂജയ്ക്ക് പിന്നിട് ഒന്നും നേടാനായില്ല. ആറുമാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ക്ഷയരോഗ ബാധിതയാണെന്ന് പൂജ അറിയുന്നത്. രോഗം കൂടിയതോടെ സഹായിക്കണമെന്ന് അപേക്ഷിച്ച്‌ പൂജ സല്‍മാന് വിഡിയോ സന്ദേശം അയച്ചിരുന്നു. ഇതോടെ വാര്‍ത്ത സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. വാര്‍ത്തയറിഞ്ഞ് നടന്‍ രവി കൃഷ്ണന്‍ സഹായവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ഖാനും സഹായം വാഗ്ദാനം ചെയ്തത്.

പൂണെയില്‍ ദബാംഗ് റീലോഡഡ് ടൂറുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൂജയ്ക്ക് സഹായമെത്തിച്ചതായി സല്‍മാന്‍ വെളിപ്പെടുത്തിയത്. 'ഇത് വളരെ സങ്കടകരമായ വാര്‍ത്തയായിരുന്നു. പൂജ വീര്‍ഗതിയില്‍ എന്റെ നായികയായിരുന്നില്ല അതുല്‍ കുല്‍ക്കര്‍ണിയുടെ നായികയായിരുന്നു. പൂജയ്ക്ക് സഹായവുമായി ഞങ്ങളുടെ ടീം അവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. വേഗം രോഗം ഭേദമായി പൂജ തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ' സല്‍മാന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.