You are Here : Home / വെളളിത്തിര

റിമ കല്ലിങ്കലിനു പരാതികൾ മാത്രം

Text Size  

Story Dated: Thursday, March 15, 2018 02:11 hrs UTC

മലയാള സിനിമ രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് റിമ കല്ലിങ്കല്‍. എന്തും തുറന്ന് പറയാന്‍ റിമ ധൈര്യം കാണിച്ചിട്ടും ഉണ്ട്.നടി ആക്രമിക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതിക്ഷേധം റിമ നടത്തി.സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനും റിമ വലിയ അളവില്‍ ഇരയായിട്ടുണ്ട്. ഇപ്പോള്‍ വിമന്‍ ഇന്‍ കളക്റ്റിവില്‍ അംഗമായതോടെ തനിക്ക് നിരവധി ഭീഷണികള്‍ വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കയാണ് റിമ.
 
 
 
സിനിമയില്‍ സ്ത്രീകള്‍ ചെയ്ത കഥാപാത്രങ്ങളെ ആരും തന്നെ ഓര്‍ക്കാറില്ല. സിനിമയില്‍ 99 ശതമാനവും പുരുഷന്മാരാല്‍ നിറഞ്ഞ് നില്‍ക്കുന്നു. ഒരു സ്ത്രീയുടെ വികാരവും പ്രതികരണവും അതിജീവനുമൊക്കെ പുരുഷന്‍മാര്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും വേണ്ട.റിമ അഭിപ്രായപ്പെട്ടു. സിനിമയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ ഇറങ്ങണം. അവരുടെ കഥ പറഞ്ഞ്, സിനിമയില്‍ നിലയുറപ്പിക്കാന്‍ കഴിയണം. അതിന് സിനിമാ ഇന്‍ഡസ്ട്രിയ സുരക്ഷിതമായ ഇടമാണെന്ന ബോധം അവരില്‍ വളര്‍ത്തേണ്ടതുണ്ട്. അതാണ് വനിതാസംഘടനയുടെ പ്രധാനലക്ഷ്യമെന്നും റിമ പറഞ്ഞു.
 
 
 
സ്ത്രീകള്‍ സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്ബോള്‍ അതിനെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് വല്ലാത്ത ബുദ്ധിമുട്ടാണ്. ഞങ്ങളുടെ കൂട്ടുകാരി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു നിലപാടെടുക്കുക എന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു മുമ്ബില്‍ ഇല്ലായിരുന്നു. തലയുയയര്‍ത്തി നില്‍ക്കാനും പ്രതികരിക്കാനും, അവള്‍ക്കും, മറ്റ് സ്ത്രീകള്‍ക്കും കൊടുക്കേണ്ടിരുന്ന ഒരു ഉറപ്പായിരുന്നു അത്. അവള്‍ യഥാര്‍ത്ഥ പോരാളിയാണ്. ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതോടെ അവളുടെ ജീവിതം അവസാനിച്ചു എന്നു വിശ്വസിക്കാനാണ് നമ്മളൊക്കെ പഠിച്ചിരിക്കുന്നത്.
 
 
 
പക്ഷെ അത് തെറ്റാണ്. ഇതിന്റെ പേരില്‍ വലിയ വില കൊടുക്കേണ്ടി വന്നു. സിനിമാ മേഖലയില്‍ നിന്നു തന്നെ ഒഴിവാക്കി കളയും എന്ന തുറന്ന ഭീഷണികള്‍ വരെ ഞങ്ങള്‍ക്കു ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ ഞങ്ങള്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടു. പക്ഷെ അതൊന്നും ഞങ്ങളെ തളര്‍ത്തില്ല. സ്ത്രീവിരുദ്ധത, പുരുഷാധിപത്യം, കാസ്റ്റിങ് കൗച്ച്‌ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സിനിമയില്‍ ഉണ്ട്. അതിനെക്കുറിച്ചു സ്ത്രീകള്‍ തുറന്നു പറഞ്ഞു തുടങ്ങി. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള ഒരു മാധ്യമമാണ് സിനിമ. അപ്പോള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്ബോള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. എല്ലാ മനുഷ്യരേയും പോലെ സമത്വത്തോടെ തങ്ങളേയും അംഗീകരിക്കണം എന്നു സ്ത്രീകളും തിരിച്ചറിയണം റിമ പറഞ്ഞു.
 
 
 
സ്ഥിരം നാല് പാട്ട്, നാല് സീന്‍ റോളുകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. കഥാപാത്രമല്ല കഥയായിരിക്കണം മികച്ചത്. കോമഡി വേഷങ്ങള്‍ ചെയ്തപ്പോള്‍ അതൊരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷെ എല്ലാവരും അത് ആ രീതിയില്‍ എടുത്തില്ല റിമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.