You are Here : Home / വെളളിത്തിര

ഇല്യാന വീണ്ടും ആരാധകരോട് കയർത്തു

Text Size  

Story Dated: Thursday, March 15, 2018 02:00 hrs UTC

സാധാരണക്കാരേ പോലെ താരങ്ങള്‍ക്ക് ഒന്നും പുറത്ത് ഇറങ്ങാന്‍ കഴിയില്ല.ആരാധകരുടെ തിക്കും,തിരക്കും തന്നെ കാരണം.ചിലപ്പോഴൊക്കെ താരങ്ങള്‍ ദേഷ്യംപ്പെടാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാകുകയാണ് ബോളിവുഡ് സുന്ദരി ഇലിയാന.
 
 
 
കഴിഞ്ഞ ദിവസം മുംബൈ ടൗണില്‍ ഷോപ്പിങിനെത്തി മടങ്ങുമ്ബോള്‍ ഇലിയാനയെ ക്യാമറാക്കൂട്ടങ്ങളും ആരാധകരും വളഞ്ഞു.
 
 
 
തന്റെ അരികിലേക്ക് വരാന്‍ ശ്രമിച്ച രണ്ട് ആരാധകരോട് പുറകോട്ട് മാറാന്‍ നടി ആവശ്യപ്പെട്ടു. നടി ദേഷ്യപ്പെട്ട് കാറില്‍ കയറി മടങ്ങുമെന്ന് കരുതിയ ആരാധകര്‍ക്കും തെറ്റി. കാറില്‍ കയറുന്നതിന് മുമ്ബ് അവര്‍ക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷമാണ് ഇലിയാന മടങ്ങിയത്. എന്നാല്‍ ഈ സംഭവത്തില്‍ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാകട്ടെ നടി ചൂടായെന്നും. എന്തായാലും ഇലിയാനയ്ക്ക് പിന്തുണയുമായി അവരുടെ ആരാധകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.