You are Here : Home / വെളളിത്തിര

ആര്യ വിവാഹ അഭ്യർത്ഥന നടത്തുന്നു

Text Size  

Story Dated: Sunday, February 18, 2018 09:43 hrs EST

സിനിമാതാരങ്ങളോട് കടുത്ത പ്രണയം സൂക്ഷിക്കുന്ന യുവാക്കളും യുവതികളുമുള്ള നാടാണ് നമ്മുടേത്. ഇഷ്ടതാരത്തിന്റെ ജീവിത പങ്കാളിയാവാനുള്ള അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് കരുതുന്നവര്‍ ഒരുപാടുണ്ട്. ആരാധികമാരെ വിവാഹം ചെയ്ത സിനിമാ നടന്‍മാരും നമ്മുടെ സിനിമാലോകത്തുണ്ട്.

ഒരു ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ വന്ന നടന്‍ ആര്യ ആരാധകരെ ഞെട്ടിച്ചു. വധുവിനെ തേടിയായിരുന്നു ആര്യയുടെ വരവ്. ഭാവി വധു സിനിമാലോകത്ത് നിന്നു വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മതിയെന്നും മാത്രമായിരുന്നു ആര്യയുടെ നിബന്ധന.

അതാരായാലും ആര്യയ്ക്ക് പ്രശ്നമില്ല. സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇട്ട ഒരു വീഡിയോയിലാണ് ആര്യ ഇക്കാര്യം പറഞ്ഞത്. വെറുതേയുള്ള ഗീര്‍വാണമല്ല, അങ്ങനെ ഇഷ്ടപ്പെട്ടവര്‍ക്ക് വിളിക്കാന്‍ സ്വന്തം ഫോണ്‍ നമ്ബറും കൊടുത്തിട്ടുണ്ട് ആര്യ. ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്തു വിളിക്കൂ. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയാണ്-വീഡിയോയില്‍ ആര്യ പറഞ്ഞു. ഒരു വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തിയത്. ഒപ്പം ഒരു ഫോണ്‍ നമ്ബറും നല്‍കിയിരുന്നു. താന്‍ ചെയ്യുന്നത് കൂട്ടിക്കളിയല്ലെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.

ഒരു റിയാലിറ്റി ഷോ വഴിയാണ് അപേക്ഷകരില്‍ നിന്ന് അനുയോജ്യയായ വധുവിനെ തിരഞ്ഞെടുക്കുന്നത്. കളേഴ്സ് ടിവി തമിഴ് ചാനലാണ് പരിപാട് സംപ്രേക്ഷണം ചെയ്യുക. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്.

ഇതുവരെ ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളും വന്നെന്ന് ആര്യ പറയുന്നു. അപേക്ഷകരില്‍ നിന്ന് 16 സ്ത്രീകളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതില്‍ നിന്ന് അനുയോജ്യയായ പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കുമെന്ന് ആര്യ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.