You are Here : Home / വെളളിത്തിര

എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റി

Text Size  

Story Dated: Monday, January 15, 2018 07:22 hrs EST

എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും മൈഥിലി സമ്മതിക്കുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനഃപൂര്‍വം കുടുക്കി കളയുമെന്നും നടി പറഞ്ഞു. വ്യക്തിപരമായി തനിക്കത് പ്രശ്‌നമുണ്ടാക്കില്ലായിരിക്കാം. എന്നാല്‍ കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്ന് താരം പറഞ്ഞു. ഒരു ബന്ധും ഇല്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലേക്കും മാധ്യമങ്ങള്‍ തന്റെ പേര് വലിച്ചിഴയ്ക്കുകയാണ് ചെയ്യുന്നതെന്നും മൈഥിലി പറഞ്ഞു. സ്ത്രീ സംഘടനയും പരിപാടികളുമൊക്കെ നല്ലതു തന്നെ. പക്ഷേ അത് സോഷ്യല്‍ മീഡിയായില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. അതിന് പുറത്തുള്ള ജീവിതത്തിലേയ്ക്ക് കൂടി അത് പടര്‍ത്തണം. എങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യുകയുള്ളുവെന്നും താരം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.