You are Here : Home / വെളളിത്തിര

എന്നെ അവര്‍ അഹങ്കാരിയായി കണ്ടു

Text Size  

Story Dated: Monday, December 18, 2017 01:49 hrs UTC

സ്‌കൂളില്‍ ഞാന്‍ വായാടിയായ ഒരു കുട്ടിയായിരുന്നില്ല. എന്നാല്‍, കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒരായിരം ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവും എനിക്ക്. അത് തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു കാലത്ത് മലയാളത്തില്‍ നിന്ന് എനിക്ക് നിരവധി അവസരങ്ങള്‍ വന്നിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചു നോക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ അവര്‍ അഹങ്കാരിയായി കണ്ടു. കലയെ സ്നേഹിക്കുന്നവരെ ആര്‍ക്കും തടയാനാവില്ല. കലയെയും. നിങ്ങള്‍ക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാന്‍ സാധിക്കും. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കില്‍ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു.

 

ഞാന്‍ കളിയാക്കിയതല്ല. എന്നാല്‍ ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പിന്തുണയ്ക്കുന്ന ഓരു സംസ്‌കാരം നമ്മള്‍ ഇതുവരെ വളര്‍ത്തിയെടുത്തിയിട്ടില്ല. അതിജീവിച്ചവര്‍ എപ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേരുവിവരങ്ങള്‍ തുറന്ന് പറയാന്‍ പലരും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. അത് പുറത്തുപറഞ്ഞാല്‍ ഞാന്‍ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവര്‍ കര്‍ട്ടന് പിന്നില്‍ ഒളിക്കും. എന്റെ കൈയില്‍ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്‍പോട്ട് വന്ന് പറയണം. എങ്കില്‍ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.