You are Here : Home / വെളളിത്തിര

റെക്കോര്‍ഡുകള്‍ തകര്‍ത്ത് കലി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 27, 2016 01:28 hrs UTC

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍-സായ് പല്ലവി കൂട്ടുകെട്ടിലൊരുങ്ങിയ കലി മുന്നേറുന്നു.കലി കാണുന്നതിനായി തീയറ്ററുകളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനത്തില്‍ കലി 2.55 കോടി രൂപ നേടി. ലോഹം, പ്രേമം,ചാര്‍ലി എന്നീ സമീപകാലചിത്രങ്ങളുടെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകളെ ഭേദിച്ചാണ് കലിയുടെ മുന്നേറ്റം. സമൂഹമാധ്യമങ്ങളിലും കലി വലിയ ചര്‍ച്ചാവിഷയമാണ്. ഫെയ്‌സ്ബുക്കിലെ ട്രെന്‍ഡിങ്ങ് ലിസ്റ്റിലും കലി ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍ലിക്ക് ശേഷമുള്ള ദുല്‍ഖറിന്റെ അടുത്ത വിജയചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സൂപ്പര്‍ഹിറ്റായിരുന്ന പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രമാണ് കലി. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് സായിയും ദുല്‍ഖറും എത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.