You are Here : Home / വെളളിത്തിര

ശമ്പളം കൂട്ടിച്ചോദിച്ചു; ലീലയും മോളിയും സിനിമയ്ക്ക് പുറത്ത്

Text Size  

Story Dated: Saturday, October 24, 2015 05:52 hrs UTC

അല്ലെങ്കിലും മലയാളസിനിമയില്‍ അമ്മനടിമാരുടെ കാര്യം കഷ്ടത്തിലാണ്. കവിയൂര്‍ പൊന്നമ്മയും സീനത്തും സുബ്ബലക്ഷ്മിയുമൊക്കെ സൈഡായിക്കഴിഞ്ഞു. ഇപ്പോഴുള്ളത് ലെന, പ്രവീണ തുടങ്ങിയവരെപ്പോലെ പ്രായംകുറഞ്ഞ ന്യൂജനറേഷന്‍ അമ്മമാരാണ്. അതിനിടയ്ക്ക് പഴയ താരങ്ങള്‍ ശമ്പളം കൂട്ടിച്ചോദിച്ചാലോ....?
സംശയിക്കേണ്ട റോളുതന്നെ കട്ട് ചെയ്തുകളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ കട്ട് ചെയ്തതിനെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഔട്ടായിപ്പോയ രണ്ടുപേരിപ്പോള്‍ ഉപജീവനത്തിനായി സീരിയല്‍ തേടി നടക്കുകയാണ്. കുളപ്പുള്ളി ലീലയും മോളി കണ്ണമ്മാലിയും.
ഇരുവര്‍ക്കും ഒരുപാടു സാമ്യങ്ങളുണ്ട്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് ഇരുവരും സിനിമയിലെത്തിയത്. ഒരുപാടുകാലം കുറഞ്ഞ വേതനത്തിന് ജോലിചെയ്തു. ഇഷ്ടപ്പെടാത്തത് എന്തു കണ്ടാലും വിളിച്ചുപറയുന്നതാണ് ശീലം. ഫിലോമിനയുടെ മരണശേഷം വഴക്കാളിച്ചേച്ചിമാരുടെ റോളില്‍ ഇരുവരും നന്നായിത്തന്നെ തിളങ്ങി. 1998ല്‍ 'അയാള്‍ കഥയെഴുതുകയാണ്' എന്ന കമല്‍ ചിത്രത്തിലൂടെയാണ് ലീല സിനിമയിലെത്തിയത്. പിന്നീട് നൂറോളം സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ഒരു വീട് പണിതത്. മക്കളും ഭര്‍ത്താവുമില്ലാതെ ഒറ്റയ്ക്കു ജീവിക്കുന്ന ലീല, അടുത്തകാലത്താണ് പ്രതിഫലം ഇത്തിരിയൊന്നു കൂട്ടിച്ചോദിച്ചത്. അതോടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ ശത്രുവായി. ഇപ്പോള്‍ സീരിയലും കോമഡി പ്രോഗ്രാമുമൊക്കെയായി നടക്കുന്നു.
സത്യന്‍ അന്തിക്കാടിന്റെ 'പുതിയ തീരങ്ങളിലൂ'ടെ സിനിമയില്‍ ശ്രദ്ധനേടിയ നടിയാണ് മോളി കണ്ണമ്മാലി. 'ഭാര്യ അത്ര പോര' തുടങ്ങിയ സിനിമകളില്‍ നല്ല വേഷം കിട്ടിയിരുന്നു. ഏറ്റവുമൊടുവില്‍ ചെയ്തത് മമ്മൂട്ടിയുടെ 'അച്ഛാദിന്‍'.  മാസങ്ങള്‍ക്ക് മുമ്പ് ഒരു ലൊക്കേഷനില്‍ നിന്ന് വിളിച്ചപ്പോള്‍ പഴയ ശമ്പളം പോരെന്നുപറഞ്ഞതാണ് മോളി ചെയ്ത തെറ്റ്. മിനിമം പതിനായിരം രൂപയെങ്കിലും കിട്ടണമെന്ന് തുറന്നടിച്ചു. അതോടെ ആ സിനിമാക്കാര്‍ മോളിയെ ഉപേക്ഷിച്ചു. പിന്നീട് അധികമാരും വിളിക്കുന്നേയില്ല. രണ്ടുമക്കളും കൊച്ചുമക്കളുമായി ചെറിയൊരു വീട്ടില്‍ ജീവിക്കുന്ന മോളി കണ്ണമ്മാലിയിലെ അറിയപ്പെടുന്ന താരമാണ്. അതുകൊണ്ടുതന്നെ അഭിനയിച്ചേ പറ്റൂ. അതുകൊണ്ടിപ്പോള്‍ സീരിയലിലാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന 'സ്ത്രീധനം'. ആ സീരിയല്‍ നീണ്ടുപോകണേയെന്നാണ് മോളിയുടെ പ്രാര്‍ത്ഥന. ഓരോ വാക്കുകള്‍ വരുത്തുന്ന വിന നോക്കണേ...
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.