You are Here : Home / വെളളിത്തിര

കോപ്പിയടി: ദൃശ്യത്തിനു നോട്ടീസ്

Text Size  

Story Dated: Monday, July 21, 2014 07:37 hrs UTC



മലയാള ചിത്രം ദൃശ്യത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഹിന്ദി സിനിമാ നിര്‍മ്മാതാവ് ഏക്‍താ കപൂര്‍ ലീഗല്‍ നോട്ടീസ് അയച്ചു. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥ കോപ്പിയടിച്ചു എന്നാണ് കേസ്. ഈ നോവല്‍ സിനിമയാക്കുന്നതിനുള്ള അവകാശം താന്‍ വാങ്ങിയതാണെന്നും ലീഗല്‍ നോട്ടീസില്‍ ഏക്‍താ കപൂര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥയോട് സാമ്യമുള്ള കഥാരൂപമാണ് ദൃശ്യത്തിന്‍റേതും. എന്നാല്‍ അത് യാദൃശ്ചികമാണെന്നും കോപ്പിയടി നടന്നിട്ടില്ലെന്നും പൂര്‍ണമായും തന്‍റെ കഥയാണെന്നും നേരത്തേ തന്നെ സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.