You are Here : Home / വെളളിത്തിര

നിസ്കാരം മുടക്കാത്തതാണ് മമ്മൂട്ടിയുടെ വിജയ രഹസ്യം

Text Size  

Story Dated: Tuesday, March 12, 2019 09:17 hrs EDT

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ പോലും നിസ്കാരം മുടക്കാത്തതാണ് മമ്മൂട്ടിയുടെ വിജയരഹസ്യമെന്ന് മലങ്കര ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് ബിഷപ്പ് മാത്യൂസ് മാര്‍ സേവറിയോസ്. ഈ സൗന്ദര്യത്തിന്റെയും ഊര്‍ജത്തിന്റെയും രഹസ്യം എന്താണെന്ന് പലരും മമ്മൂട്ടിയോട് ചോദിച്ച്‌ തളര്‍ന്നതാണ്. അതിന് ഉത്തരവും ഇത് തന്നെയാണ്. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആയാലും ഒരു തവണ പോലും മമ്മൂട്ടി നിസ്കാരം മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്ത് ബിഷപ്പ് പറയുന്നു.

മലങ്കര ഓര്‍ത്തോഡോക്സ് ഭദ്രാസന ദിനാഘോഷ ചടങ്ങുകള്‍ക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍. മമ്മൂട്ടി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കം വിശദീകരിച്ചു കൊണ്ടുള്ള പുരോഹിതന്റെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.