You are Here : Home / വെളളിത്തിര

യാത്രക്കു റെക്കോർഡ് കളക്ഷൻ

Text Size  

Story Dated: Monday, February 11, 2019 12:26 hrs EST

വൈഎസ്‌ആര്‍ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടി എന്ന പ്രതിഭാശാലിയായ നടനിലൂടെ പുനര്‍ജനിക്കുന്നുകയാണ് യാത്രയില്‍. തീയേറ്ററുകളില്‍ ചരിത്രം കുറക്കാന്‍ ഒരുങ്ങുകയാണ് യാത്രയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുളള കുതിപ്പിലാണ് യാത്ര. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കളക്ഷനെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ചില്ല സ്ഥിരീകരിച്ചു.

26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്.കേരളത്തിലും ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആസ്വാദകരും നിരൂപകരും ഒരേ സ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞു.യുഎസ്, കാനഡ, ഓസ്‌ട്രേലിയ യുഎഇ, ഗള്‍ഫ്, തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More