You are Here : Home / വെളളിത്തിര

ലോക്​ സഭാ തെരഞ്ഞെടുപ്പില്‍ മാധുരിയും കരീനയും

Text Size  

Story Dated: Monday, January 21, 2019 04:59 hrs UTC

ലോക്​ സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബോളിവുഡ്​ താരം മാധുരി ദീക്ഷിതിനെ മത്​സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കരീന കപൂറി​െന മത്​സരിപ്പിക്കാന്‍ കോണ്‍ഗ്രസും തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്​. സിനിമാ-കായിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരുടെ പേരുകള്‍ ബി.ജെ.പി പട്ടികയില്‍ ഉള്‍പ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ്​ കരീനയെ കോണ്‍ഗ്രസ്​ ടിക്കറ്റില്‍ മത്​സരിപ്പിക്കുമെന്ന റി​േപ്പാര്‍ട്ടും പുറത്തു വരുന്നത്​.

ഭോപാല്‍ ലോക്​ സഭാ സീറ്റിലേക്ക്​ ഗുഡ്ഡു ചൗഹാന്‍, അനസ്​ ഖാന്‍ എന്നീ കോണ്‍ഗ്രസ്​ നേതാക്കള്‍ കരീന​യുടെ പേര്​ നിര്‍ദേശിച്ചതായാണ് വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകളോട്​ കരീനയോ മധ്യപ്രദേശ്​ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ് കമാല്‍ നാഥോ പ്രതികരിച്ചിട്ടില്ല.
മാധുരി ദീക്ഷിത്​, ഗൗതം ഗംഭീര്‍, സണ്ണി ഡിയോള്‍, അജയ്​ ദേവ്​ഗണ്‍, കപില്‍ ദേവ്​, അക്ഷയ്​ കുമാര്‍, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖര്‍ ബി.ജെ.പി ടിക്കറ്റി മത്​സരിക്കു​െമന്ന്​ വാര്‍ത്തകളുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.