You are Here : Home / വെളളിത്തിര

ശസ്ത്രക്രിയ വിജയമെന്ന് ഹൃത്വിക് റോഷന്‍

Text Size  

Story Dated: Wednesday, January 09, 2019 10:46 hrs EST

പിതാവ് രാകേഷ് റോഷന് തൊണ്ടയിലെ അര്‍ബുദബാധയ്ക്ക് ഇന്നലെ നടത്തിയ ശസ്ത്രക്രിയ വിജയമെന്ന് ഹൃത്വിക് റോഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാകേഷ് റോഷന് അനാരോഗ്യത്തില്‍നിന്ന് വേഗത്തില്‍ സൗഖ്യം ആശംസിച്ച്‌ നടത്തിയ ട്വീറ്റിന് മറുപടിയായാണ് ഹൃത്വിക് ഇന്ന് നടന്ന ശസ്ത്രക്രിയയുടെ ഫലത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉത്കണ്ഠയില്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.

'പ്രിയ ഹൃത്വിക്, രാകേഷ് റോഷന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. അദ്ദേഹം ഒരു പോരാളിയാണ്. അങ്ങേയറ്റം ആത്മധൈര്യത്തോടെ അദ്ദേഹം ഈ വെല്ലുവിളിയെയും ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.

അച്ഛനുമൊത്ത് ജിമ്മില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് അദ്ദേഹത്തിന്റെ രോഗവിവരം ഇന്‍സ്റ്റഗ്രാമിലൂടെ ഹൃത്വിക് റോഷന്‍ ഇന്നലെ രാവിലെ ആരാധകരുമായി പങ്കുവച്ചത്. ശസ്ത്രക്രിയാദിനമായ ഇന്ന് തന്നെ എടുത്ത ചിത്രമാണ് അതെന്നും ഹൃത്വിക് കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More