You are Here : Home / വെളളിത്തിര

ദിലീപിന് കട്ട സപ്പോർട്ടുമായി കൂട്ടിക്കൽ ജയചന്ദ്രൻ

Text Size  

Story Dated: Wednesday, January 09, 2019 10:43 hrs EST

ദിലീപിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു. വീണ്ടും പരാമര്‍ശവുമായി ജയചന്ദ്രന്‍ രംഗത്തെത്തി. ദിലീപില്‍ നിന്ന് എന്നേക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണെന്ന് ജയചന്ദ്രന്‍ പറയുന്നു.    
 
കടന്നു വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ എന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ ചോദിക്കുന്നു. ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമ നടനാണ് ഞാന്‍. അതിനു ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും ദിലീപ് എനിക്ക് ഏങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്.
 
 
ആ മനുഷ്യനെകുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിന്റെ പേരില്‍ ഞാന്‍ നേരിട്ട മാനസിക പീഡനം വളരെ വലുതായിരുന്നു.
 
അദ്ദേഹം വിളിച്ചതിനാല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്റെ നന്ദി ആ സമയത്ത് കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ദിലീപില്‍ നിന്ന് എന്നേക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്. കടന്നു വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ ജയചന്ദ്രന്‍ പറയുന്നു
 
ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമ നടനാണ് ഞാന്‍. അതിനു ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും ദിലീപ് എനിക്ക് ഏങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. ആ മനുഷ്യനെകുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിന്റെ പേരില്‍ ഞാന്‍ നേരിട്ട മാനസിക പീഡനം വളരെ വലുതായിരുന്നുവെന്നും ജയചന്ദ്രന്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More