You are Here : Home / വെളളിത്തിര

മഞ്ജു വാര്യർ ബിജെപിലേക്ക്?

Text Size  

Story Dated: Monday, December 03, 2018 03:56 hrs UTC

നടി മഞ്ജുവാര്യരെ ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ വീണ്ടും കരുനീക്കം. ഒരിക്കല്‍ ശ്രമിച്ച്‌ പരാജയപ്പെട്ടത് ഇപ്പോള്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകനെ മുന്‍നിര്‍ത്തിയാണ് വീണ്ടും ശ്രമിക്കുന്നത്. ആനകൊമ്ബ് കേസ് വീണ്ടും സജീവമാകാനുള്ള സാധ്യത തെളിഞ്ഞതോടെ നടന്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സംഘ പരിവാര്‍ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലേഡി സൂപ്പര്‍ സ്റ്റാറിനെ വീണ്ടും ബി.ജെ.പി നോട്ടമിടുന്നത്.
 
മുന്‍പ് കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ വേദിയില്‍ ബി.ജെ.പി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ പിന്നീട് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടി പറയാതെ അവഗണിക്കുകയാണ് മഞ്ജു ചെയ്തത്.
 
സംസ്ഥാനത്ത് പൊതുജന സ്വീകാര്യത ഉള്ള ഏക നടിയാണ് മഞ്ജു വാര്യര്‍. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമാണ്. ഈ ജനസമ്മതി അനുകൂലമാക്കി മാറ്റാനാണ് ഇപ്പോള്‍ ബി.ജെ.പി ശ്രമിക്കുന്നത്. മഞ്ജു ഒക്കെ പറഞ്ഞാല്‍ എന്ത് ഓഫര്‍ നല്‍കാനും ബി.ജെ.പി നേതൃത്വം തയ്യാറാകുമെന്നാണ് ലഭിക്കുന്ന വിവരം.
 
ലോകസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും ജനസമ്മതിയുള്ള ഒരു നടി ഉണ്ടായാല്‍ അത്ഭുതപ്പെടണ്ടതില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന മറുപടി.
 
 
 
രാജ്യത്തെ പ്രധാന സെലിബ്രിറ്റികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയോ പ്രചരണത്തിന് ഇറക്കുകയോ ചെയ്യുക എന്നതാണ് ബി.ജെ.പി തീരുമാനം.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ഇതിനകം തന്നെ നിരവധി സൂപ്പര്‍ താരങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തു കഴിഞ്ഞു.
 
ഈ തീരുമാനത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രധാനമായും സൂപ്പര്‍ താരം മോഹന്‍ലാലിനെ ആയിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടിരുന്നത്. ദേശീയ മാധ്യമങ്ങള്‍ അടക്കം ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇത് നിഷേധിക്കാന്‍ മോഹന്‍ലാലും തയ്യാറായിരുന്നില്ല.
 
എന്നാല്‍, ആനക്കൊമ്ബ് കേസ് വീണ്ടും വിവാദമായതോടെ പുന:രന്വേഷണ സാധ്യത വര്‍ദ്ധിച്ചതിനാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇക്കാര്യം സംഘപരിവാര്‍ നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 
 
 
ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സൂപ്പര്‍ സ്റ്റാര്‍ ഇല്ലെങ്കില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ബി.ജെ.പിയും തന്ത്രം മാറ്റിയിരിക്കുന്നത്. മഞ്ജു വാര്യര്‍ പാര്‍ട്ടിയോട് സഹകരിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.