You are Here : Home / വെളളിത്തിര

വാർത്താ സമ്മേളനത്തിനിടെ മോഹൻലാലിൻറെ എൻട്രി ...പിന്നെ നടന്നത് ...

Text Size  

Story Dated: Tuesday, August 14, 2018 03:02 hrs UTC

താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോള്‍ മുതല്‍ അത്ര നല്ല അനുഭവമായിരുന്നില്ല മോഹന്‍ലാലിനെ കാത്തിരുന്നത്. തൊചുന്നതെല്ലാം വിവാദവും വിമര്‍ശനവുമായി മാറുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതി നേരിടുന്നതിനായി താരങ്ങളും രംഗത്തെത്തിയിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി നല്‍കിയത്. ഉലകനായകനും ഇതേ കാര്യം ചെയ്തു. തെലുങ്ക് സിനിമാതാരങ്ങളും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പേമാരി തുടരുന്നതിനിടയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി അമ്മ പത്ത് ലക്ഷം രൂപയാണ് നല്‍കിയത്. മുകേഷും ജഗദീഷുമായിരുന്നു മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. നാനൂറിലധികം അംഗങ്ങളുണ്ടായിട്ടും, കോടികള്‍ പ്രതിഫലമായി വാങ്ങുന്ന താരരാജാക്കന്‍മാരുണ്ടായിട്ടും പത്ത് ലക്ഷം രൂപ പിച്ചക്കാശ് നല്‍കിയെന്ന തരത്തിലുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്നിരുന്നു. തമിഴ് താരങ്ങളുടെ മാതൃകയ്ക്ക് മികച്ച പിന്തുണയും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കുന്നുവെന്നറിയിച്ചത്.
മോഹന്‍ലാലിന്റെ സഹായം
മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ നിലപാടിനെ വിമര്‍ശിച്ച്‌ നിരവധി പേരായിരുന്നു രംഗത്തെത്തിയത്. കേരളമൊന്നാകെ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി കൈ കോര്‍ത്തപ്പോള്‍ അമ്മയുടെ പേരില്‍ കുറഞ്ഞ സംഖ്യയും നല്‍കി മിണ്ടാതെയിരിക്കുകയാണ് താരരാജാവ് എന്ന തരത്തിലായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശകരെപ്പോലും അമ്ബരപ്പിച്ചാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. എറണാകുളം കലക്ടര്‍ക്ക് ചെക്ക് നല്‍കിയത് മമ്മൂട്ടിയായിരുന്നു.
നേരിട്ടെത്തി കൈമാറി
 
ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ അത് നല്‍കാനായി താന്‍ നേരിട്ടെത്തുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് തുക നല്‍കുന്നതെന്നും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ധനസഹായം പ്രഖ്യാപിച്ചതോടെയാണ് മലയാള സിനിമയുടെ മാനം കാത്തുവെന്ന തരത്തിലുള്ള അഭിപ്രായവുമായി സോഷ്യല്‍ മീഡിയയെത്തിയത്. അറിയിച്ചത് പോലെ തന്നെ മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്.
 
 
 
വാര്‍ത്താസമ്മേളനത്തിനിടയിലെ എന്‍ട്രി
 
മുഖ്യമന്ത്രിയുടെ ചേംബറില്‍ വാര്‍ത്താസമ്മേളനം പുരോഗമിക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ എത്തിയത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മാസ്സ് എന്‍ട്രിയാവാമെന്ന് അദ്ദേഹം തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്. ഇവരെല്ലാവരും ഇവിടെയുള്ളപ്പോള്‍ നിങ്ങള്‍ വരട്ടെയെന്ന് കരുതിയെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി താരത്തെ വരവേറ്റത്. കുശലാന്വേഷണത്തിന് ശേഷം ചെക്കും കൈമാറി താരം പെട്ടെന്ന് പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലിന്‍രെ എന്‍ട്രി വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
 
എംസിആര്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് വസ്ത്രങ്ങളും
 
25 ലക്ഷം രൂപ കൂടാതെ എംസ്ിആര്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് 15 ലക്ഷം രൂപയുടെ പുത്തന്‍ വസ്ത്രങ്ങളും മോഹന്‍ലാല്‍ നല്‍കുമെന്നറിയിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള വര്‍ക്കുള്ള വസ്ത്രമാണ് നല്‍കുന്നത്. താന്‍ അംബാസഡറായ ഗ്രൂപ്പിനോട് താരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ലൂസിഫറിന്റെ സെറ്റില്‍ നിന്നും നേരിട്ടാണ് മോഹന്‍ലാല്‍ തലസ്ഥാനത്തേക്കെത്തിയത്. സിനിമയിലെ അതേ ഗെറ്റപ്പുമായാണ് താരമെത്തിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.