You are Here : Home / വെളളിത്തിര

സഹായഹസ്തവുമായി മറഡോണയും സംഘവും

Text Size  

Story Dated: Saturday, August 11, 2018 02:56 hrs UTC

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്. കേരളത്തിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ടൊവിനോ നായകനായ മറഡോണ എന്ന സിനിമയുടെ സംഘവും സഹായവുമായി എത്തുകയാണ്. സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.
 
 
വരും ദിവസങ്ങളില്‍ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റിവയ്ക്കുമെന്ന് ടൊവിനോ പറഞ്ഞു. സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം ലൈവായി എത്തിയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.
 
അതേസമയം ചിത്രം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചെമ്ബന്‍ വിനോദ് , ടിറ്റോ വില്‍സണ്‍, ശരണ്യ എന്നിവര്‍ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.