You are Here : Home / വെളളിത്തിര

സഹോദരനെ പോലെയാണ് മുകേഷ്

Text Size  

Story Dated: Thursday, August 09, 2018 03:54 hrs UTC

ഇന്നലെ എഎംഎംഎ എക്‌സിക്യൂട്ടിവുമായുള്ള ചര്‍ച്ചയ്ക്കിടെ മുകേഷുമായി വാക്കേറ്റമുണ്ടായെന്നുള്ള റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി ഷമ്മി തിലകന്‍. മുകേഷുമായി തര്‍ക്കമുണ്ടായെന്നത് ശരിയാണെന്നും എന്നാല്‍ പിന്നീട് സൗഹാര്‍ദമായാണ് പിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുതിര്‍ന്ന സഹോദരനെ പോലെയാണ് മുകേഷ് എന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.
വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയത് മുകേഷ് തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റമുണ്ടായത്. വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രശ്‌നങ്ങള്‍ നേരിടുമെന്ന് മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ പറഞ്ഞെന്ന് ഷമ്മി എക്‌സിക്യൂട്ടിവുമായുള്ള ചര്‍ച്ചയ്ക്കിടെ പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായെന്നത് ശരിയാണ്. കൊല്ലത്തുകാരുടെ സംസാര ശൈലിയെ കുറിച്ച്‌ ധാരണയില്ലാത്തവര്‍ അത് വലിയ വഴക്കായി കാണും. പിന്നീട് ' അത് വിട്ടുകളഞ്ഞേക്കടാ' എന്ന് മുകേഷ് പറഞ്ഞുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More