You are Here : Home / വെളളിത്തിര

പുതിയ പരീക്ഷണവുമായി അങ്കിൾ വരുന്നു

Text Size  

Story Dated: Tuesday, April 17, 2018 02:29 hrs UTC

മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിളിന്‍റെ ട്രെയിലര്‍ ഇതിനോടകം വൈറലായി . ഇന്നലെ വൈകുന്നേരം മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി പുറത്തുവിട്ട ട്രെയിലര്‍ ഗംഭീരമെന്നാണ് ഏവരും പറയുന്നത്.
 
കപടസദാചാര ബോധത്തെ ചുട്ടുപൊള്ളിക്കുന്നതാണ് ട്രെയിലര്‍ . സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.
 
 
 
പിതാവിന്റെ സുഹൃത്തിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഏപ്രില്‍ 27ന് 'അങ്കിള്‍' തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
 
 
 
നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍. അഴകപ്പനാണ് ക്യാമറ. വിനയ് ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.