You are Here : Home / വെളളിത്തിര

പൊതു വേദിയിൽ സലിം കുമാർ പൊട്ടിക്കരഞ്ഞു

Text Size  

Story Dated: Thursday, April 12, 2018 02:25 hrs UTC

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് സലിം കുമാര്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റേജില്‍ കോമഡി സ്‌കിറ്റ് അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു താരം. സുരാജ് വെഞ്ഞാറമൂടിനൊപ്പമായിരുന്നു പരിപാടി അവതരിപ്പിച്ചത്. സ്‌കിറ്റ് അവതരിപ്പിച്ച ശേഷം വികാരാധീനനായി പൊട്ടിക്കരയുകയായിരുന്നു താരം.

സലിം കുമാറിന്റെ വാക്കുകളിലേയ്ക്ക്-

ഏറെ പിന്തുണച്ച സുരാജിനാണ് ഏറെ നന്ദി പറയേണ്ടത്. സത്യം പറഞ്ഞാല്‍ ഈ സ്‌കിറ്റ് അവതരിപ്പിക്കുമ്ബോള്‍ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കാരണം കൂടെ കളിച്ച കലാഭവന്‍ മണി, സന്തോഷ് കുറുമശേരി, അബി, റൊണാള്‍ഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. സ്റ്റേജില്‍ കയറണോ വേണ്ടയോ, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. സ്റ്റേജിലെ പ്രാര്‍ത്ഥനാസമയത്ത് പൊട്ടിക്കരഞ്ഞുപോയി.

ആരുമില്ല കൂടെ, ഒറ്റയ്ക്ക് ആയ അവസ്ഥ എനിക്ക് തോന്നുകയുണ്ടായി. ഈ വേദിയില്‍ പറയാന്‍ പാടില്ലാത്തതാണ്. ആഹ്ലാദിച്ചിരിക്കുന്ന നമ്മള്‍ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങിപ്പോകേണ്ട ആളുകളാണെന്ന്. പത്ത് വര്‍ഷത്തിന് ശേഷമാണ് സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.