You are Here : Home / ശുഭ വാര്‍ത്ത

വാള്‍ഡോര്‍ഫ് അസ്റ്റോറിയ കാലിഡോണിയന്‍ ഹോട്ടല്‍ ലുലു ഏറ്റെടുത്തു

Text Size  

Story Dated: Wednesday, January 17, 2018 09:21 hrs UTC

ദുബായ്: സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള പൈതൃക ഹോട്ടല്‍ സമുച്ചയമായ വാള്‍ഡോര്‍ഫ് അസ്റ്റോറിയ കാലിഡോണിയന്‍ ഹോട്ടല്‍ ലുലു ഏറ്റെടുത്തു. നിലവില്‍ 241 മുറികളുള്ള ഹോട്ടല്‍ എഡിന്‍ബര്‍ഗ് കോട്ടയുടെ അടുത്താണ് സ്ഥിതിചെയ്യുന്നത്.ചാര്‍ലി ചാപ്ലിനും എലിസബത്ത് ടെയിലര്‍, എന്നിവരടക്കം ലോകപ്രശസ്തര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. 120 ദശലക്ഷം യുഎസ് ഡോളറിനാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ട്വന്റി 14 എന്ന ഹോസ്പിറ്റാലിറ്റി ഇന്‍വസ്റ്റമെന്റാണ് ഹോട്ടല്‍ ഏറ്റെടുത്തിരിക്കുന്നത്. അതായത് ഇന്ത്യന്‍ തുകയനുസരിച്ച് 7,623,756,000 രൂപയോളം വരും. എഡിന്‍ബര്‍ഗ് പ്രിന്‍സ് സ്ട്രീറ്റിലുള്ള ഈ ഹോട്ടല്‍ നവീകരിക്കുന്നതിന് 28 ദശലക്ഷം ഡോളര്‍ കൂടി ചെലവിടാനും പദ്ധതിയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഹോട്ടലില്‍ നിരവധി ശില്‍പ്പങ്ങളും മറ്റുമുണ്ട് ഇതിന് കോട്ടം തട്ടാതെയാണ് നവീകരണം നടക്കുന്നത്. ഹില്‍ട്ടണിന്റെ വാള്‍ഡോര്‍ഫ് അസ്റ്റോറിയയുടെ ഉടമസ്ഥതയിലായിരുന്നു കാലിഡോണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.