You are Here : Home / എന്റെ പക്ഷം

തെറ്റായ ഭരണ ക്രമങ്ങള്‍ തിരുത്തുവാന്‍ ഒരോ വോട്ടര്‍മാരും ബാധ്യസ്ഥരാണ്

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Thursday, March 29, 2018 11:51 hrs UTC

തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുവാന്‍ ഭരണ കക്ഷികള്‍ നടത്തുന്ന കോപ്രായങ്ങള്‍ ദീര്‍ഘ വീക്ഷണം ഇല്ലാതെ ആയാലും ജനങ്ങള്‍ക്ക് സന്തോഷം ആണ്.അതിനു രാജ്യാന്തര വ്യത്യാസം ഇല്ല. ഒന്റാറിയോവില്‍ പുതുക്കിയ വേതനം താഴെത്തട്ടു വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ആനുപാതികമായി മറ്റു വേതന നിരക്കുകയില്‍ മാറ്റം വരുത്തിയിട്ടില്ല.ഏറ്റവും കുറഞ്ഞ വേതന നിരക്കിനെ ഉയര്‍ത്തി ജീവിത നിലവാരം മെച്ചപ്പെടുത്തിയപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും ,ബാങ്ക് വായ്പാ പലിശ നിരക്കും വര്‍ധിപ്പിച്ചു.പെട്രോളിന് അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് തേങ്ങയുടെ ഉയര്‍ന്ന താങ്ങു വില പോലെ നല്ലൊരു താങ്ങും കൊടുത്തു് ഉയര്‍ന്ന നിരക്ക് തുടരും എന്ന് ഉള്ള പ്രഖ്യാപനവും.കുട്ടികളുടെ കലാ കായിക രംഗത്തെ പരിശീലനത്തിനുള്ള തുക നല്‍കിയിരുന്നത് നിറുത്തി,പുതിയ പദ്ധതിക്ക് ആഹ്വാനം നല്‍കുന്നു.കാരണം കുട്ടികള്‍ വലുതായില്ലേ ?! ,ഇനിയിപ്പോള്‍ അതിഥികള്‍ ആയി എത്തിയവര്‍ പുതിയ കുഞ്ഞുങ്ങള്‍ക്ക് ജനനം നല്‍കിയതിനാല്‍ അവരുടെ ഡേ കെയര്‍ ഫ്രീ ആക്കുവാന്‍ ഉള്ള തന്ത്രപ്പാടില്‍ ആണ് . യുവ നായകന്‍ താരം ആകുമ്പോള്‍ ഏറ്റവും കുറഞ്ഞ വേതനം ഉള്ളവര്‍ ആദ്യം കൂടുതല്‍ സാന്തിഷിച്ചു എങ്കിലും ഏവരുടെയും സ്വപ്നം ആയ സ്വന്തമായൊരു വീട് സ്വപനമായി തുടരുന്നു.ആവശ്യത്തില്‍ അധികം "സ്ട്രസ്സ്" ഉള്ള കനേഡിയന്‍ ദൈനംദിന ജീവിത,ജോലി സാഹചര്യങ്ങളില്‍ ബാങ്ക്കള്‍ ഗൃഹ വായ്പയില്‍ പുതിയ "സ്‌ട്രെസ്സ് ടെസ്റ്റ്" നിരക്ക് നടപ്പിലാക്കിയപ്പോള്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ,വായ്പകള്‍ പുതുക്കേണ്ടവരുടെ സ്‌ട്രെസ്സും ,ഷുഗറും,കൊളസ്‌ട്രോളും,പ്രേഷറും കൂടി.പറയുമ്പോള്‍ എല്ലാം കാനഡയിലും,ഒന്റാറിയോവിലും "ലിബറല്‍" ആണ് പക്ഷെ പ്രീണനത്തിന്റെ കാര്യത്തില്‍ വളരെ ലിബറല്‍ ആയി പ്പോയി എന്ന് മാത്രം. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്ക് വേതന വര്‍ദ്ധനവ് നടത്തിയിട്ടുള്ളത് ചുരുങ്ങിയ വേതന നിരക്കില്‍ നടപ്പിലാക്കിയ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല എന്ന് മാത്രമല്ല ,പല ചെറുകിട സ്ഥാപങ്ങളിലും തുടക്കക്കാരനും,ദീര്‍ഘകാല സര്‍വീസ് ഉള്ളവരും തമ്മിലുള്ള അന്തരം നൂലിഴ പോലെ ആകുകയും ചെയ്തു.സ്ഥാപനങ്ങളില്‍ മറ്റു ജീവനക്കാരെ കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കാന്‍ ബുദ്ധി മുട്ട് നേരിടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു.വിദ്യാര്‍ത്ഥികളും,മറ്റു ഏജന്‍സികളില്‍ നിന്നും സ്ഥിരമായും,കൃത്യമായും ജോലി ചെയ്തിരുന്നവര്‍,ഇപ്പോള്‍ വന്നാല്‍ ആയി എന്ന കണക്കു ആയിരിയ്ക്കുന്നു.ഇനി അഥവാ എന്തെങ്കിലും കൃത്യത കുറവ് ചൂണ്ടിക്കാട്ടിയാല്‍ പകുതിയില്‍ പണി നിറുത്തി ബൈ ബൈ പറയും,ജോലി നിറുത്തി പോകുന്നത് കാനഡയില്‍ അനുവദനീയം ആണ് എങ്കിലും ജനുവരി ഒന്നിന് മുന്‍പ് അല്പം കൂടി ആത്മാര്‍ഥത ജീവനക്കാരില്‍ ഉണ്ടായിരുന്നു.,അത് താത്കാലികജോലി ആയാലും,സ്ഥിര ജോലി ആയാലും,ഇപ്പോള്‍ തൊഴിലിടങ്ങളില്‍ കൂടുതല്‍ ലിബറല്‍ ആയതിനാല്‍ ഗുണമേന്മ എന്നതും,കമ്പനി ചെലവില്‍ അത്യാധുനിക ഉപകരണങ്ങളില്‍,റോബോട്ടുകളില്‍ ഒക്കെ ചുരുങ്ങിയ ദിവസം പരിശീലമാ നേടി അടുത്ത ഇടത്തേക്ക് കുടിയേറ്റം,അവിടെ നിന്നും പുതിയ ഇടങ്ങളിലേക്ക്..

 

സംഭവം ഇടക്കാലത്തേയ്ക്കു കൊള്ളാം പക്ഷെ ഇതിപ്പോള്‍ ഇവിടെ എഴുതിയത് സ്ഥിര ജോലിയ്ക്കായി റെഫെറന്‍സ് എന്ന് പറഞ്ഞു ഈ ബൈ ബൈ പഹയന്മാര്‍ വിളിക്കുമ്പോള്‍ മനസ്സാക്ഷി മരവിച്ചവര്‍ ആയി നമ്മെ മാറ്റിയെടുത്ത ഈ മാന്യ ദേഹങ്ങള്‍ക്കു വേണ്ടി മാത്രം ആണ്. എല്ലാ സര്‍ക്കാരുകളും ജന ക്ഷേമവും,അഭയാര്‍ത്ഥി,കുടിയേറ്റ പ്രശ്‌നങ്ങളിലും കൂടുതല്‍ വകയിരുത്തുമ്പോള്‍ കാനഡ പോലെ ഉള്ള രാജ്യത്തു പല കടമ്പകള്‍ കടന്നു,പുതിയ കോഴ്‌സും,പല ജോലികള്‍ ചെയ്തും കഷ്ടപ്പെട്ടും,പണി എടുത്തു കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നവന്റെ,ചെറുകിട ബിസ്സിനസ്സ് കാരന്റെ പള്ളയ്ക്കടിച്ചു വിളിച്ചു വരുത്തിയ വിരുന്നു കാര്‍ക്ക് വൈവിധ്യ വിഭവം വിളമ്പി നടത്തുന്ന കൂത്തുകള്‍,വീമ്പുകള്‍ ഇതുപോലെ തുടര്‍ന്നാല്‍ 2005 2008 ലേക്കുള്ള തിരിച്ചു പോക്ക് ആയിരിയ്ക്കും സംഭവിക്കുക. കാലിയായ ഖജനാവും,പൂട്ടി കിടക്കുന്ന തൊഴിലിടങ്ങളും, കച്ചവടത്തിനായി ബോര്‍ഡുകള്‍ തൂങ്ങിയ വീടുകളും,വാഹനങ്ങളും നിരത്തുകള്‍ക്കു കൂടുതല്‍ ഇമ്പമേകുന്ന,കുത്തഴിഞ്ഞ ഇമ്മിഗ്രേഷന്‍ പരിഷ്കാരങ്ങള്‍ , പുതിയ സാമ്പത്തീക നയം കാനഡയെ പിന്നിലേയ്ക്ക് നടത്തുന്ന കാഴ്ച കണ്മുന്‍പിലൂടെ ഒരു വിലാപ യാത്രപോലെ തുടങ്ങി കഴിഞ്ഞു.......

 

രാജ്യം ഏതായാലും,നിയമവും സംരക്ഷണ രീതികള്‍ ഏതായാലും ചുവപ്പു വെളിച്ചം കണ്ടു ഓടിയടുത്ത ഈയലുകള്‍ കണക്കേ .. സാധാരണക്കാരന്‍ ചിറകറ്റു വീഴുന്ന പുതുക്കിയ സാമ്പത്തീക നയങ്ങള്‍ ,ആദ്യ സാമ്പത്തീക പാദം അവസാനിയ്ക്കുമ്പോള്‍ കാനഡയുടെ താത്കാലിക പ്രഭയ്ക്കു മങ്ങലേല്പിക്കുന്നു.എങ്കിലും ഉദാര പ്രീണന നയങ്ങള്‍ക്ക് മാറ്റം ഇല്ല .ഇനിയും സര്‍ക്കാര്‍ പഠിക്കുന്നില്ല എങ്കില്‍,നയങ്ങള്‍ തിരുത്തുന്നില്ല എങ്കില്‍ വന്‍ വിലക്കയറ്റവും,തൊഴില്‍ നഷ്ടവും,റിയല്‍എസ്‌റ്റേറ്റ് മാന്ദ്യവും,വ്യാവസായിക,വാണിജ്യ തകര്‍ച്ചയും,രാജ്യത്തിന്റെ കൂടപ്പിറപ്പായി മാറും എന്നത് നിശ്ചയം. രാഷ്ട്രീയ,ഭരണ,വിജയം ഉറപ്പാക്കുവാന്‍ നടത്തുന്ന ഈ കടും വെട്ട് വോട്ടര്‍മാര്‍ തിരിച്ചറിയും എന്നും,രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കടും വെട്ടു നടത്തുന്ന ജന നായകന്മാരെയും,രാഷ്ട്രീയത്തെയും സമ്മദിദാനം എന്ന അവകാശത്തിലൂടെ തിരുത്തേണ്ടുന്ന അവസരം പ്രായോഗികം ആക്കുവാന്‍ നാം ഓരോ വോട്ടര്‍മാരും ബാധ്യസ്തര്‍ ആണ്. താത്കാലിക നേട്ടങ്ങളെക്കാള്‍,സ്ഥായിയായ നേട്ടങ്ങളും,സ്ഥാവര ജംഗമങ്ങളും ആണ് ഒരു കുടിയേറ്റക്കാരന്റെ സ്വപ്നവും,അഭിലാഷവും എന്ന് നാം തിരിച്ചറിയുക എന്ന് മാത്രം അടിവരയിടുന്നു...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.