You are Here : Home / എന്റെ പക്ഷം

സ്‌നേഹമുണരുമ്പോള്‍ അതിരുകള്‍ ഇല്ലാതാകുന്നു

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Sunday, October 16, 2016 06:49 hrs UTC

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ ഫോമയും ഫൊക്കാനയും തങ്ങളുടെ ശത്രുതാപരമായ നിലപാടുകളില്‍നിന്ന് വിട്ടുവീഴ്ച ചെയ്യുന്നതു കാണുമ്പോള്‍ യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നത് ഇവിടത്തെ മലയാളികളാണ്.രണ്ടു സംഘടനകളും ഒരുമിച്ചുനിന്ന് മലയാളീ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പലരും പങ്കുവച്ചിട്ടുള്ളത്. പിളര്‍പ്പ് ഒരു സത്യമായി കണ്ടുകണ്ട്, ഇനി കൂടിച്ചേരാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ യോജിക്കാവുന്ന മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫോമയുടെ സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ്ന്റെ ഫൊക്കാനയുടെ ജനറല്‍ കൊണ്‍സില്‍ നടന്ന ഹോട്ടലിലെ സാന്നിദ്ധ്യം .

 

മുന്‍പ് മയാമിയില്‍ നടന്ന ഫോമ കണ്‍വന്‍ഷനില്‍ ഫൊക്കനയുടെ മുന്‍നിര നേതാവായ ജോയി ചെമ്മാച്ചല്‍ പങ്കെടുത്തതും വളരെ അഭിനന്ദനീയവും ശ്രദ്ധേയവുമായിരുന്നു ഷാജിയും ജോയ് ചെമ്മാച്ചനും കാണിച്ച സംഘടനാ മര്യാദ അംഗീകരിക്കേണ്ടതു തന്നെയാണ്. അവരുടെ നല്ല മനസിനെ അഭിനന്ദിക്കേണ്ടതാണ്.സംഘടനകൊണ്ട് ശക്തരാകാനാണ് നാം ശ്രമിക്കേണ്ടത്. അല്ലാതെ ഉള്ള ശക്തി ക്ഷയിപ്പിക്കാനല്ല. ഒരു സംഘടന പിളരുമ്പോള്‍ അവിടെ ബലഹീനതയാണ് ഉടലെടുക്കുന്നത്.

 

 

2006 ലെ ഫ്‌ളോറിഡ ഫൊക്കാന കണ്‍വന്‍നില്‍ ,പ്രതിസന്ധി നേരില്‍ കണ്ടയാളാണ് ഷാജി. അതുവരെ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്നു. എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം അതിരുകള്‍ ഇല്ലാതാവുകയാണെന്ന പ്രതീക്ഷ ഷാജിയുടെ സന്ദര്‍ശനം നല്‍കുന്നു. രണ്ടു സംഘടനകളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട മേഖലകളില്‍ അനാരോഗ്യപരമായ ഒരു മല്‍സരത്തിന്‌ പ്രസക്തിയില്ലന്ന് ഷാജി അശ്വമേധത്തോടു പറഞ്ഞു. ഇനിയൊരു സംഘടനയ്ക്ക് അമേരിക്കയില്‍ ഇടമില്ല. ഭരണനേതൃത്വം ദുര്‍ബലമാകുമ്പോള്‍ കൂട്ടായ്മകള്‍ തകര്‍ക്കപ്പെടും. അതുകൊണ്ടുതന്നെ നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

 

പിന്നില്‍നില്‍ക്കുന്നവരെ മറന്നാല്‍ സംഘടന തളരും. ഒരു വിദേശ രാജ്യത്ത് പ്രത്യകിച്ചും മലയാളി അടിമപ്പെടും. സംഘടനാ നേതൃത്വം സ്വാര്‍ഥലാഭത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഒലിച്ചുപോകുന്നത് കാലിനടിയിലെ മണ്ണാണ്- ഷാജി ഓര്‍മപ്പെടുത്തുന്നു. ഈ ഓര്‍മപ്പെടുത്തലാണ് നമുക്കുണ്ടാവേണ്ടത്. കഴിഞ്ഞകാല പ്രതിസന്ധികളില്‍നിന്ന് ഫൊക്കാന പാഠംപഠിച്ചതുകൊണ്ടാണ് ഇത്തവണ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനായത്.

 

പുതിയ പ്രസിഡന്‍ഡ് തമ്പി ചാക്കോയും ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും ദീര്‍ഘകാലത്തെ സംഘടനാ പരിചയമുള്ളവരാണ്. മികച്ച വ്യക്തിത്വങ്ങളാണ്. സംഘടനയുടെ കെട്ടുറപ്പിനുവേണ്ടി പിന്‍മാറിയ എതിര്‍സ്ഥാനാര്‍ഥികളും അഭിനന്ദനം അര്‍ഹിക്കുന്നു. ഫൊക്കാനയുടെ നേതൃത്വത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന ഷാജിയും സംഘടനാ പ്രവര്‍ത്തകരില്‍ വേറിട്ട വ്യക്തിത്വമായി. എല്ലാവരും ഒത്തൊരുമിച്ച് അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ. കാരണം നിങ്ങള്‍ കാലത്തിന്റെ ആവശ്യമാണ്. അത് ഓര്‍മയിലിരിക്കട്ടെ...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More