You are Here : Home / എന്റെ പക്ഷം

സൈസ് സീറോ ഫിഗറിലെത്തി കരീന

Text Size  

Story Dated: Sunday, March 30, 2014 07:15 hrs EDT

ബോളിവുഡിന്റെ താരറാണി പട്ടത്തില്‍ എത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണെങ്കിലും കഴിവുണ്ടെങ്കിലേ രക്ഷയുള്ളൂ. കരിഷ്മ കപൂറിന്റെ അനിയത്തി എന്ന ലേപലിലെത്തി ബോളിവുഡിന്റെ താരറാണി പട്ടം സ്വന്തമാക്കാന്‍ കരീന കപൂറിന് കഴിഞ്ഞതും അതുകൊണ്ടാണ്. മാത്രമല്ല കഠിനാധ്വാനം ചെയ്യാനുള്ള മനസും. സൈസ് സീറോ ഫിഗറിലെത്തി ഇട്ക്ക് കരീന പ്രേക്ഷകരെ ഞെട്ടിച്ചു. അല്പം തടിച്ച ശരീരപ്രകൃതിയുള്ള കരീന മെലിഞ്ഞ് കൊല്ലുന്നനെയുള്ള പെണ്‍കുട്ടിയാകാന്‍ ചെറിയ പരിശ്രമമൊന്നുമല്ല നടത്തിയത്. വ്യക്തി ജീവിതത്തിലേയും അഭിനയ ജീവിതത്തിലേയും മറക്കാനാകാത്ത നിമിഷങ്ങളെക്കുറിച്ച് കരീന പറയുന്നു.

സൈസ് സീറോ ഫിഗര്‍ എന്നാല്‍ കരീനയെപ്പോലെയാകാം എന്നാണ് പെണ്‍കുട്ടികള്‍ ധരിച്ചുവച്ചിരിക്കുന്നത്. എന്താണ് സിറോസൈസ് ഫിഗര്‍?
2007 തഷന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് 60 കിലോ ഉണ്ടായിരുന്ന ഞാന്‍ 45 കിലോയായി ശരീരഭാരം കുറച്ചത്. ആ സിനിമയില്‍ ബിക്കിനി ധരിക്കേണ്ട സീനുണ്ട്. വണ്ണമുള്ള ശരീരപ്രകൃതി അതിന് ഇണങ്ങിയതല്ല. ധരിക്കുന്ന വസ്ത്രം അഭംഗി തോന്നാതിരിക്കണമെങ്കില്‍ ശരീരം അതിനായി ചിട്ടപ്പെടുത്തണമെന്നു തോന്നി. അങ്ങനെയാണ് ഡയറ്റീഷനെ സമീപിക്കുന്നത്. സീറോ സൈസിന്റെ ഗുണങ്ങളും ദോഷങ്ങളും അവരെനിക്കു പറഞ്ഞുതന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വണ്ണം കുറയ്‌ക്കേണ്ടത് ആവശ്യമായതിനാല്‍ എത്ര കടുത്ത പരീക്ഷണവും നടത്താന്‍ ഞാന്‍ തയാറായിരുന്നു.

ഡയറ്റ് എങ്ങനെയായിരുന്നു?
അതുവരെയുണ്ടായിരുന്ന വ്യായാമരീതിയില്‍ ചില മാറ്റങ്ങള്‍കൊണ്ടു വന്നു. പതിവായി ചെയ്യുന്ന യോഗാസനങ്ങള്‍ക്കു പുറമേ മറ്റു ചില ആസനങ്ങളും കാര്‍ഡിയോ എക്‌സര്‍സൈസുകളും ഉള്‍പ്പെടുത്തി. സൂര്യനമസ്‌കാരം ഒരു ദിവസം 50 തവണ ചെയ്യും. ഒപ്പം പ്രാണായാമവും ബിക്രം യോഗയും. വയറിലെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ നൗകാസന, പുറത്തെ മസിലുകള്‍ക്ക് ഭുജംഗാസന കാലുകളും കൈകളും ബലപ്പെടുത്താന്‍ പര്‍വ്വാസനവും വീരഭദ്രാസനവും വ്യായാമത്തില്‍ ഉള്‍പ്പെടുത്തി. ശരീരത്തിനൊപ്പം മാസനികമായ ഉന്മേഷവും പ്രധാനമാണല്ലോ അതിനായി ബ്രീത്തിംഗ് എക്‌സൈസും.

അപ്പോള്‍ ഭക്ഷണരീതിയോ?
സൈസ് സീറോ ഡയറ്റ് തുടങ്ങിയതോടെ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായയും കാപ്പിയും കുടിക്കുന്ന ശീലം ഒഴിവാക്കി. പകരം പഴങ്ങള്‍ കഴിക്കാന്‍ തുടങ്ങി. ബ്രേക്ഫാസ്റ്റ് മ്യൂസേലിയും പാലും മാത്രമാക്കി. മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന രീതി മാറ്റി ഓരോ മൂന്ന് മണിക്കൂറിലും ഭക്ഷണം കഴിക്കുന്ന ശൈലിയിലേക്കു മാറി. സോയാ മില്‍ക്കോ സാന്റ്‌വിച്ചോ മൂന്ന് മണിക്കൂര്‍ ഇടവിട്ട് മാറിമാറി കഴിച്ചുകൊണ്ടിരുന്നു. ലഞ്ചിനും ഡിന്നറിനും പച്ചക്കറി വിഭവങ്ങളും ഉള്‍പ്പെടുത്തി. അങ്ങനെ കഠിനമായ ഡയറ്റിങ്ങായിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടാനും എനിയ്ക്കു മടിയില്ല.

വിവാഹശേഷം ജീവിതരീതിയില്‍ മാറ്റങ്ങള്‍ വന്നു കാണുമല്ലോ?
ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് വിവാഹശേഷം പ്രത്യേകിച്ച് മാറ്റങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ഞാനും സെയ്ഫും പ്രണയത്തിലായിരുന്നു. ഇപ്പോള്‍ വിവാഹം കഴിച്ചു. അത്രമാത്രം. ഞാന്‍ ഇപ്പോഴും ആ പഴയ കരീന തന്നെയാണ്.

മിക്ക പെണ്‍കുട്ടികും പറയുന്ന പരാതിയാണ് വിവാഹശേഷം ഭര്‍ത്താവ് ആകെ മാറിപ്പോയെന്ന്. സെയിഫില്‍ അങ്ങനെ മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടോ?
വിവാഹത്തിന് മുന്‍മ്പ് എങ്ങനെയായിരുന്നോ അതുപോലെതന്നെയാണ് സെയ്ഫ് ഇപ്പോഴും. ഞങ്ങള്‍ ഇപ്പോഴും പ്രണയിക്കുന്നു. പരസ്പരം നന്നായി മനസിലാക്കുന്നുമുണ്ട്. അതുകൊണ്ടാകാം എനിക്ക് മാറ്റങ്ങളൊന്നും ഉണ്ടാകാത്തത്. സെയ്ഫ് ഭാവിയിലും ഇങ്ങനെതന്നെയായിരിക്കണം എന്നാണ് എന്റെ പ്രാര്‍ഥന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More