You are Here : Home / എന്റെ പക്ഷം

പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ പ്രീമിയം 30% കുറഞ്ഞേക്കും

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, June 30, 2017 10:41 hrs UTC

വാഷി്ംഗ്ടണ്‍: അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിക്കുന്ന പുതിയ ആരോഗ്യ പരിരക്ഷാ ബില്ലില്‍ പോളിസി ഉടമകള്‍ മാസം തോറും നല്‍കേണ്ട പ്രീമിയം ഇപ്പോളുള്ളതിനെ അപേക്ഷിച്ച് 30% കുറവായിരിക്കും എന്നറിയുന്നു. എന്നാല്‍ ആശുപത്രി ചികിത്സകള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ട വിഹിതം കൂടുതലായിരിക്കും. നിഷ്പക്ഷ കോണ്‍ഗ്രഷനല്‍ ബജറ്റ് ഓഫീസ് നടത്തിയ വിശകലനത്തിലാണ് ഈ വിവരം പുറത്ത് വന്നത്. ഇപ്പോള്‍ നിലവിലുള്ള സില്‍വര്‍ വിഭാഗത്തില്‍ ഏറ്റവും കുറവ് വരുമാനം ഉള്ളവര്‍ സ്വയം വഹിക്കേണ്ടത് പ്രതിവര്‍ഷം 36000 ഡോഴറാണ്, ഇത് പുതിയ നിയമത്തില്‍ ബ്രോണ്‍സ് വിഭാഗത്തില്‍ 6000 ഡോളര്‍ പ്രതിവര്‍ഷം ആയിരിക്കും. 30% കുറയുന്നത് എല്ലാ വിഭാഗം വരുമാനക്കാര്‍ക്കും ഒരു പോലെ ആയിരിക്കില്ല. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇപ്പാള്‍ ലഭിക്കുന്ന സബ്‌സിഡി കുറയും. ഇപ്പോള്‍ തന്നെ പലര്‍ക്കും ഒബാമ കെയറിലെ പ്രീമിയം താങ്ങാന്‍ കഴിയില്ല.

 

 

 

 

പ്രീമിയം കുറച്ച്, സബ്‌സിഡിയും കുറക്കുമ്പോള്‍ സ്ഥിതി മാറുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഡിഡക്ടിബിള്‍സിലും കോ പേയിലും ഇപ്പോള്‍ ലഭിക്കുന്ന ഇളവ് കുറയാനാണ് സാധ്യത. എല്ലാ നിയമങ്ങളിലും ഓഫറുകളിലും സാധാരണയായി സൂക്ഷ്മ പരിശോധനയില്‍ മാത്രം കാണാന്‍ കഴിയുന്ന ഫൈന്‍ പ്രിന്റ് പുതിയ നിയമത്തിലും ശ്രദ്ധാ പൂര്‍വ്വം വായിച്ച് മനസ്സിലാക്കണം എന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പ്രീമിയം കുറയുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പദ്ധതികള്‍ ഇപ്പോഴുള്ള അത്രയും ഉദാരമായിരിക്കില്ല. രണ്ടാമത് പോളിസി എടുക്കുന്നവര്‍ കുറെക്കൂടി പ്രായക്കുറവുള്ളരായിരിക്കും. 2010 ലെ അഫോര്‍ഡബിള്‍ (ഒബാമ) കെയര്‍ ആക്ട് മില്യന്‍ കണക്കിന് അമേരിക്കക്കാര്‍ക്ക് താങ്ങാനാവും ആരോഗ്യ പരിരക്ഷ നല്‍കുവാനാണ് ഉദ്ധേശിച്ചത്. പക്ഷെ ഫലത്തില്‍ വളരെയധികം ജനങ്ങള്‍ കഷ്ടപ്പെടുന്നതായാണ് കാണേണ്ടി വന്നത്. വരുമാനം മറച്ചുവച്ച് മില്യനുകള്‍ കവറേജും സബ്‌സിഡിയും തട്ടിയെടുക്കുകയും ചെയ്തു.

 

 

 

 

പല സംസ്ഥാനങ്ങളിലും ഓരോ വര്‍ഷം കഴിയുംതോറും പ്രീമിയം ഉയര്‍ന്നത് രണ്ടക്ക ശതമാനത്തിലാണ്. സെനറ്റ് ബില്ലില്‍ 40 വയസ്സുള്ള ഒരാള്‍ക്ക് സില്‍വര്‍ പ്ലാനില്‍ പ്രീമിയമായി 6400 ഡോളര്‍ നല്‍കിയാല്‍ മതിയാകും, എന്നാല്‍ തിരിച്ചു ലഭിക്കുന്ന സബ്‌സിഡി കുറയും. ഫലത്തില്‍ 3000 ഡോളര്‍ നല്‍കേണ്ട അവസ്ഥ ഉണ്ടാകും. ചികിത്സാ ചെലവുകള്‍ പല പ്ലാനുകളിലും ഇപ്പോള്‍ 60% മോ 40% മോ ആണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്നത്. പുതിയ ബില്ലനുസരിച്ച് 70% വരെയേ പ്ലാനുകള്‍ വഹിക്കുകയുള്ളു. ഉപഭോക്താവിന് ഏറ്റവും പ്രീമിയം കുറഞ്ഞ ബ്രോണ്‍സ് പ്ലാനില്‍ ചേരാം, പ്രതിവര്‍ഷം 5000 ഡോളറാകും. വര്‍ഷാന്ത്യത്തില്‍ സബ്‌സിഡിയായി 3400 ഡോളര്‍ നല്‍കേണ്ട അവസ്ഥ ഉണ്ടാകും. ചികിത്സാ ചെലവുകള്‍ പല പ്ലാനുകളിലും ഇപ്പോള്‍ 60% മോ 40% മോ ആണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്നത്. പുതിയ ബില്ലനുസരിച്ച് 70% വരെയേ പ്ലാനുകള്‍ വഹിക്കുകയുള്ളു. ഉപഭോക്താവിന് ഏറ്റവും പ്രീമിയം കുറഞ്ഞ ബ്രോണ്‍സ് പ്ലാനില്‍ ചേരാം. പ്രതിവര്‍ഷം 5000 ഡോളറാകും. വര്‍ഷാന്ത്യത്തില്‍ സബ്‌സിഡിയായി 3400 ഡോളര്‍ തിരികെ ലഭിക്കും.

 

 

ഇത് വരുമാനം ഏറ്റവും കുറഞ്ഞ വിഭാഗക്കാര്‍ക്കുള്ളതാണ്. ഇന്‍ഷുറന്‍സ് എല്ലാ അമേരിക്കക്കാര്‍ക്കും എടുത്തിരിക്കണം ഇല്ലെങ്കില്‍ ആദായ നികുതിക്കൊപ്പം പിഴ നല്‍കിയിരിക്കണം എന്ന നിബന്ധന എടുത്തുകളയുന്നത് ആശ്വാസകരമാണെന്ന് പലരും കരുതുന്നു. ഇന്‍ഷുറന്‍സ് വേണ്ടെങ്കില്‍ വേണ്ടെങ്കില്‍ വേണ്ട എന്ന് വയ്ക്കാനുള്ള സ്വാതന്ത്രം മൗലികാവകാശമാണ് എന്ന വാദം ഒബാമ കെയറിനെതിരെ ഉയര്‍ന്നിരുന്നു. ആരോഗ്യ പരിരക്ഷക്ക് വേണ്ടി വരുന്ന ചെലവുകള്‍ ആവശ്യമായി വരുമ്പോള്‍ വഹിച്ചാല്‍ മതി എന്നാണ് ഇവരുടെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More