You are Here : Home / SPORTS

ഗതാഗത സംവിധാനം ലോക നിലവാരത്തില്‍ ഉയര്‍ന്നപ്പോള്‍ പണി കിട്ടിയത് മലയാളിക്കുതന്നെ

Text Size  

Story Dated: Thursday, March 27, 2014 10:41 hrs UTC

കേരളം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു തുടങ്ങിയപ്പോള്‍ പണി കിട്ടിയത് മലയാളിക്ക് തന്നെ. കഴിഞ്ഞ മാസമാണ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പോലീസ് ദേശീയ പാതകളില്‍ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങിയത്. സംസ്ഥാനത്ത്ന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കാമറകള്‍ സ്ഥാപിചിടുണ്ട്.

വഴിയില്‍ പോലീസില്ലെന്നു വിചാരിച്ചു വാഹനം കൂടുതല്‍ വേഗതയില്‍ ഓടിച്ചു പോയവരെ തിരഞ്ഞു പോലീസ് വീടുകളില്‍ എത്തുകയാണിപ്പോള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 100 കാമറകളില്‍ കുരുങ്ങിയ വാഹനഉടമകള്‍ക്കുള്ള കുറ്റം ചുമത്തല്‍ നോട്ടീസ് എത്തിതുടങ്ങി.
നോട്ടീസ്, നമ്പര്‍, വാഹനനമ്പര്‍, കാമറയില്‍പതിഞ്ഞ സ്ഥലം, തീയതി, സമയം, കണ്ടുപിടിക്കപ്പെട്ട കുറ്റം  ലംഘിക്കപ്പെട്ട നിയമം എന്നിവ രേഖപ്പെടുത്തിയിരിക്കും.
തിരുവനന്തപുരത്തെ ഹൈടെക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നോട്ടീസാണ് തപാല്‍വഴി ഉടമകളെത്തേടി എത്തിയിട്ടുള്ളത്. ഇതുവരെ 35 ലക്ഷം രൂപ പിഴയായി സര്‍ക്കാറിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.