You are Here : Home / SPORTS

മാധ്യമപ്രവര്‍ത്തകര്‍ക്കായി മോഹന്‍ലാല്‍

Text Size  

Story Dated: Wednesday, April 30, 2014 12:02 hrs UTC

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ജേര്‍ണലിസ്‌റ്റ്‌ വോളിയുടെ വിളംബര മത്സരത്തില് മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.കേരള പത്രപ്രവര്‍ത്തക യൂണിയനന്റെ ആഭിമുഖ്യത്തില്‍ സംസ്‌ഥാനതലത്തില്‍ മത്സരം ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡന്റ്‌ കേണല്‍ ബി.എസ്‌. ബാലി ഉദ്‌ഘാടനം ചെയ്യും.ബി.എസ്‌ ബാലി, മോഹന്‍ലാല്‍, ജില്ലാ കലക്‌ടര്‍ പി. ബാലകിരണ്‍, ബോബി ചെമ്മണ്ണൂര്‍ മേജര്‍ രവി തുഎന്നിവര്‍ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കും .കണ്ണൂര്‍ പോലീസ്‌ മൈതാനിയില്‍ തയാറാക്കുന്ന ഫ്‌ളഡ്‌ലൈറ്റ്‌ ഗ്രൗണ്ടില്‍ മത്സരം മേയ്‌ ഏഴിന്‌ വൈകിട്ട്‌ 5.30ന്‌ നടക്കുമെന്നു സംഘാടകസമിതി ചെയര്‍മാന്‍ കെ.എന്‍. ബാബു,പ്രസ്‌ക്ലബ്‌ സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.മേയ്‌ 11, 12, 13 തീയതികളിലായി വിവിധ പ്രസ്‌ ക്ലബുകള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും.