You are Here : Home / SPORTS

അപൂര്‍വ്വ റെക്കോര്‍ഡുകളുമായി റൊണാൾഡോ

Text Size  

Story Dated: Thursday, February 15, 2018 03:09 hrs UTC

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്നലെ രാത്രി ഒരു ജയവവും ഇരട്ട ഗോളുകളും മാത്രമല്ല സമ്മാനിച്ചത്. ഒപ്പം മൂന്ന് അപൂര്‍വ്വ ചാമ്ബ്യന്‍സ്ലീഗ് റെക്കോര്‍ഡുകളും റൊണാള്‍ഡോയുടെ പേരിലായി ഇന്നലെ. ചാമ്ബ്യന്‍സ് ലീഗില്‍ ഒരു ക്ലബിനു വേണ്ടി മാത്രം 100 ഗോളുകള്‍ നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ. പി എസ് ജിക്കെതിരായ റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ റയലിനായുള്ള റൊണാള്‍ഡോയുടെ നൂറാം ചാമ്ബ്യന്‍സ് ലീഗ് ഗോളായിരുന്നു.

95 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ റയലിനായി 100 ചാമ്ബ്യന്‍സ്ലീഗ് ഗോളുകള്‍ നേടിയത്. 97 ഗോളുകള്‍ ബാഴ്സലോണയ്ക്കായി നേടിയ മെസ്സിയാണ് റൊണാള്‍ഡോയ്ക്ക് പിറകില്‍ ഈ റെക്കോഡില്‍ ഉള്ളത്.

തുടര്‍ച്ചയായ ഏഴു ചാമ്ബ്യന്‍സ്ലീഗ് സീസണുകളില്‍ 10ല്‍ അധികം ഗോളുകള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും റൊണാള്‍ഡോ ഇന്നലെ കുറിച്ചു.റൊണാള്‍ഡോ അല്ലാതെ വേറെ ഒരു താരവും രണ്ടില്‍ കൂടുതല്‍ സീസണുകളില്‍ തുടര്‍ച്ചയായി 10ല്‍ അധികം ചാമ്ബ്യന്‍സ് ലീഗ് ഗോളുകള്‍ നേടിയിട്ടില്ല. ചാമ്ബ്യന്‍സ് ലീഗിലെ ആദ്യ ഏഴു മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്തുക എന്ന റെക്കോര്‍ഡും റൊണാള്‍ഡോ ഇന്നലെ പുതുതായി ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.