You are Here : Home / SPORTS

വീണ്ടും ഐ.പി.എല്‍ പൂരം

Text Size  

Story Dated: Thursday, February 15, 2018 03:06 hrs UTC

 ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന മത്സരം മുംബയ് വാങ്കഡ സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. മാര്‍ച്ച്‌ ഒന്നിന് 8 മണിക്കാണ് ഉദ്ഘാടന മത്സരം ആരംഭിക്കുന്നത്. 

രണ്ടാം മത്സരം ഡല്‍ഹി ഫിറോസ് ഷാ കോട്ല മൈതാനത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലാണ്. ഒമ്ബതു വേദികളിലായി 51 ദിവസമാണ് കുട്ടിക്രിക്കറ്റിന്റെ മഹോത്സവം നടക്കുന്നത്. മെയ് 27ന് ആണ് ഫൈനല്‍ മത്സരം നടക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ത്തന്നെയാണ് കലാശപ്പോരാട്ടവും നടക്കുന്നത്.

ടീമുകളുടെ എതിര്‍പ്പ് പരിഗണിച്ച്‌ മത്സരക്രമങ്ങളില്‍ വരുത്തിയ മാറ്റം ബി.സി.സി.ഐ പിന്‍വലിച്ചു. രാത്രി 8 മണിക്കും, വൈകിട്ട് 4 മണിക്കും തന്നെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. ഇത്തവണത്തെ മത്സരങ്ങളില്‍ 12 എണ്ണം വൈകുന്നേരം നാലിനും 48 എണ്ണം വൈകിട്ട് എട്ടിനുമാണ് തുടങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.