You are Here : Home / SPORTS

വിജയ് ഹസാരേ ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം

Text Size  

Story Dated: Wednesday, February 14, 2018 02:27 hrs UTC

വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. കേരളം രണ്ട് വിക്കറ്റിന് കരുത്തരായ ഡല്‍ഹിയെ തോല്‍പിച്ചു. 42 ഓവറാക്കിയ ചുരുക്കിയ കളിയില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എം ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡല്‍ഹി 177 റണ്‍സിന് പുറത്തായി. 71 റണ്‍സെടുത്ത ധ്രുവ് ഷോറെയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ഉന്‍മുക്ത് ചന്ദ് 15നും റിഷഭ് പന്ത് ആറ് റണ്‍സിനും പുറത്തായി.

ഫാനൂസ് ഫാസില്‍ രണ്ടും അഭിഷേക് മോഹന്‍, ജലജ് സക്സേന, രോഹന്‍ പ്രേം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം മുപ്പത്തിയാറാം ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 52 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയാണ് ടോപ് സ്കോറര്‍. സഞ്ജു സാംസണ്‍ 29 റണ്‍സും ജലജ് സക്സേന 26 റണ്‍സെടുത്തും പുറത്തായി. കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ 21 റണ്‍സുമായി പുറത്താവാതെ നിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.