You are Here : Home / SPORTS

സംയുക്‌ത ഹര്‍ജി നല്‍കാമെന്ന്‌ ദിലീപ്‌- മഞ്‌ജു

Text Size  

Story Dated: Wednesday, July 23, 2014 10:32 hrs UTC

കൊച്ചി: വിവാഹമോചനത്തിനു സംയുക്‌ത ഹര്‍ജി നല്‍കാമെന്ന്‌ ദിലീപ്‌- മഞ്‌ജുവാര്യര്‍ അഭിഭാഷകര്‍ മുഖേനെ ഇന്നലെ കോടതിയെ അറിയിച്ചു. ദിലീപും മഞ്‌ജുവും ഇന്നലെ കോടതിയില്‍ ഹാജരായില്ല. വിവാഹമോചനക്കേസ്‌ അടുത്തമാസം 16-ലേക്കു മാറ്റി. സംയുക്‌ത ഹര്‍ജി നല്‍കുന്നതോടെ കേസില്‍ എത്രയും പെട്ടെന്നു തീര്‍പ്പുണ്ടാകുമെന്നതിനാലാണ്‌ ഇരുവരും ഈ തീരുമാനത്തിലെത്തിയത്‌. 16-നു ഹര്‍ജി സമര്‍പ്പിക്കും. 14 വര്‍ഷം മുന്‍പ്‌ മറ്റൊരു വിവാദത്തിലൂടെ വിവാഹിതരായ ദിലീപും മഞ്‌ജുവും വേര്‍പിരിയുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.സ്വത്തു വീതം വയ്‌ക്കലും മറ്റും സംബന്ധിച്ചു കോടതിയ്‌ക്കു പുറത്തുനടന്ന ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ സംയുക്‌ത ഹര്‍ജിയാണു നല്ലതെന്നാണ്‌ ഇരുവര്‍ക്കും ലഭിച്ച നിയമോപദേശം. ദിലീപിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കില്ലെന്നാണു മഞ്‌ജുവിന്റെ നിലപാട്‌. മഞ്‌ജുവാര്യര്‍ ചലച്ചിത്രരംഗത്തു സജീവമായതിനു പിന്നാലെയാണു ദിലീപ്‌ വിവാഹമോചന ഹര്‍ജിയുമായി എറണാകുളം കുടുംബക്കോടതിയെ സമീപിച്ചത്‌. വിചാരണ മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായി നടത്തണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.