You are Here : Home / SPORTS

ഫൗള്‍ ചെയ്യപ്പെടുമ്ബോള്‍ വലുതാക്കി കാണിക്കേണ്ട കാര്യമില്ല

Text Size  

Story Dated: Wednesday, July 04, 2018 04:19 hrs UTC

ബ്രസീലിയന്‍ വിങ്ങര്‍ നെയ്മര്‍ ലോകോത്തര ഫുട്ബോളര്‍ ആണ്, എന്നാല്‍ ഫൗള്‍ ചെയ്യപ്പെടുമ്ബോള്‍ അത് വലുതാക്കി കാണിക്കേണ്ട കാര്യമില്ല എന്നും അത് ഒരു തരത്തിലുള്ള സഹതാപവും അദ്ദേഹത്തിന് നേടി തരില്ല എന്നും മുന്‍ ലോക ചാമ്ബ്യനും ജര്‍മ്മന്‍ ക്യാപ്റ്റനും ആയിരുന്ന ലൂഥര്‍ മത്തെയോസ്‌.

ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനം ആണ് നെയ്മര്‍ പുറത്തെടുത്തിട്ടുള്ളത്, ഇതുവരെ രണ്ടു ഗോളുകള്‍ നേടിയ നെയ്മറിന്റെ ഫൗള്‍ ചെയ്യപ്പെടുമ്ബോഴുള്ള പ്രകടനത്തിനെതിരെ നാനാ ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ നേരിടുമ്ബോള്‍ ആണ് ലൂഥര്‍ മത്തെയോസ്‌ ഉപദേശവുമായി വന്നിരിക്കുന്നത്. "നെയ്മര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്, എന്തുകൊണ്ടാണ് നെയ്മറിന് അഭിനയം ആവശ്യമായി വരുന്നത് എന്ന് മനസിലാവുന്നില്ല". "1986ലെ ചാമ്ബ്യന്‍ ആയിരുന്ന മറഡോണയോ, ലയണല്‍ മെസ്സിയോ അഭിനയിക്കുന്നില്ല, നമുക്ക് നെയ്മറിന്റെ പോലുള്ള കളിക്കാരെ ആവശ്യമാണ്, പക്ഷെ അഭിനയം അല്ല വേണ്ടത്" മത്തെയോസ്‌ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.